പത്തനംതിട്ട : സൗദി ജുബൈലിൽ കോവിഡ് ബാധിച്ചു മരിച്ച മഞ്ഞിനിക്കര വടക്കേതോണ്ടലിൽ ജോസ്. പി. മാത്യു (59)വിന്റെ സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് സൗദിയിൽ നടക്കും. കഴിഞ്ഞ 18 ദിവസമായി ജുബൈൽ സെൻട്രൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന ജോസ്. പി. മാത്യു 13 നാണ് മരിച്ചത്. വയ്യാറ്റുപുഴ കൊളാക്കോട്ടു കുടുംബാംഗം സൂസിയാണ് ഭാര്യ. മക്കൾ – ജെയ്സൺ, ഹെബ്‌സിബ. മരുമകൾ അക്സ.
ഫോണ്‍ – 94470 44966 (ജെയ്സൺ)