തിരുവനന്തപുരം : പ്രശസ്ത പിന്നണി ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്ത് ജെറിന്‍ ആണ് വരന്‍. അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. സിനിമാ രംഗത്തുനിന്ന് നടന്‍ സുരേഷ് ഗോപി, ഭാര്യ രാധികാ നായര്‍, ഗായകന്‍ ജി വേണുഗോപാല്‍ അടക്കമുള്ളവര്‍ പങ്കെടുത്തു. വിവാഹചടങ്ങിന് ശേഷം മജീഷ്യന്‍ മുതുകാടിന്റെ മാജിക് അക്കാദമിയില്‍ ആയിരുന്നു വിരുന്ന് സല്‍ക്കാരം. മസ്ക്കറ്റിലായിരുന്നു മഞ്ജരിയുടെ പ്രാഥമിക വിദ്യാഭ്യാസം. ഇവിടെ ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് മഞ്ജരിയും റെജിനും. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ എച്ച്.ആര്‍ മാനേജറായി ജോലി നോക്കുകയാണ് റെജിന്‍. പത്തനംതിട്ട സ്വദേശിയാണ്.
പ്രശസ്ത പിന്നണി ഗായിക മഞ്ജരി വിവാഹിതയായി
RECENT NEWS
Advertisment