ബിജെപിക്ക്‌ അധികാരത്തിന്റെയും പണക്കൊഴുപ്പിന്റെയും ലഹരി ; രൂക്ഷവിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്രയിലെ ‘കുതിരക്കച്ചവട’ നീക്കത്തില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. രാഷ്ട്രീയ മൂല്യങ്ങളെ എന്നോ പണയം വെച്ച ബിജെപിക്ക് അധികാരത്തിന്റെയും പണക്കൊഴുപ്പിന്റെയും ലഹരിയാണെന്ന് കൊടിക്കുന്നില്‍ വിമര്‍ശിച്ചു. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ നാളിതുവരെ ബിജെപി നടത്തിവന്ന അട്ടിമറി ശ്രമങ്ങള്‍ ഓരോന്നും ഇന്ത്യന്‍ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയാണ്. ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ സഹികെട്ട ജനങ്ങള്‍ ബിജെപിയെ തൂത്തെറിയുന്ന ദിനം വിദൂരമല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാടി സഖ്യ സര്‍ക്കാരിനെ തകര്‍ക്കാന്‍ പലതവണ ശ്രമിച്ചു പരാജയപ്പെട്ട ബിജെപി, ശിവസേനയെ പിളര്‍ത്താനുള്ള ഗൂഢനീക്കം അഴിമതിയുടെയും അവിഹിത സമ്പത്തിന്റെയും കറ പുരണ്ട എക്നാഥ് ഷിണ്ടെയെ പോലെയുള്ളവരെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദത്തില്‍ പെടുത്തിയും നേടാന്‍ ശ്രമിക്കുന്നത് ലജ്ജാകരമായ പ്രവര്‍ത്തിയാണ്.എന്നാല്‍ രാഷ്ട്രീയ മൂല്യങ്ങളെ എന്നോ പണയം വെച്ച ബിജെപിക്ക് അധികാരത്തിന്‍്റെയും പണക്കൊഴുപ്പിന്‍്റെയും ലഹരിയാണ്.

ബിജെപിയുടെ ബ്ലാക്ക്മെയില്‍ രാഷ്ട്രീയത്തിന് വഴങ്ങാത്തത് കൊണ്ട് ബിജെപി ശിവസേന സഖ്യം വിട്ടു പുറത്തുവന്ന ഉദ്ധവ് താക്കറെ കോണ്‍ഗ്രസ്സ് എന്‍സിപി ജനാധിപത്യ മതേതര മുന്നണിയുടെ ഭാഗമായതോടെ അടി തെറ്റിയ ദേവേന്ദ്ര ഫഡ്‌നവിസ് അടിക്കടി നടത്തുന്ന അട്ടിമറി ശ്രമങ്ങള്‍ ജനങ്ങള്‍ കാണുകയാണ്. ഇനിയും ബിജെപിയില്‍ ഭരണ ഘടനയെ മാനിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ ഓപ്പറേഷന്‍ താമരയ്ക്കെതിരെ ശബ്ദമുയര്‍ത്താന്‍ മുതിരണം.

2014 ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ നാളിതുവരെ അവര്‍ നടത്തിവന്ന അട്ടിമറി ശ്രമങ്ങള്‍ ഓരോന്നും ഇന്ത്യന്‍ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയാണ്, ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ സഹികെട്ട ജനങ്ങള്‍ ബിജെപിയെ തൂത്തെറിയുന്ന ദിനം വിദൂരമല്ല. മധ്യപ്രദേശ്, കര്‍ണാടക എന്നിങ്ങനെ ഓരോ സംസ്ഥാനവും പണ ബലവും , ഈ ഡീ ,സി ബി ഐ പോലെയുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ നിയമസഭാംഗങ്ങളെ ഭീഷണിപ്പെടുത്തി നേടുന്ന അധികാരം അധികം താമസിയാതെ തന്നെ സമ്ബൂര്‍ണമായി തകരും, ജനാധിപത്യത്തിന് മേല്‍ ബിജെപിയുടെ പണക്കൊഴുപ്പിന് അധിക കാലം പിടിച്ചുനില്‍ക്കാന്‍ ആവില്ല.

എക്നാഥ് ഷിണ്ടെയെയും കൂറുമാറിയ എം ല്‍ എ മാരെയും ബിജെപി ആസാമിലേക്ക് കടത്തിയപ്പോള്‍ അവിടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ നില്‍ക്കുന്ന അസം മുഖ്യമന്ത്രി ഹേമന്ത ബിസ്വ ശര്‍മ്മ ആസാമിലെ മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തന നേതൃത്വം നല്‍കാതെ കുതിരക്കച്ചവടത്തിന് കൂട്ടുനില്‍ക്കുന്നത് ബിജെപിയുടെ മുന്‍ഗണനകള്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ അല്ല, അട്ടിമറി ആണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് യു.ജി. ചോദ്യം ചോർത്തിയ അധ്യാപകർ ജെ.ഇ.ഇ., സി.യു.ഇ.ടി. പരീക്ഷകളുടെ ചോദ്യക്കടലാസുമുണ്ടാക്കിയാതായി കണ്ടെത്തൽ

0
ന്യൂഡൽഹി : നീറ്റ് യു.ജി. ചോദ്യച്ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അധ്യാപകർ നാഷണൽ...

എംഡിഎംഎ കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമെന്ന് മുഹമ്മദ് റിയാസ്

0
കോഴിക്കോട്: കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നും...

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 95 രൂപയുടെ...

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; വി അബ്ദുറഹ്‌മാൻ്റെ വാദങ്ങൾ തള്ളി മന്ത്രി ഒജെ...

0
ന്യൂഡൽഹി: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രി അബ്ദുറഹ്‌മാൻ്റെ വാദങ്ങൾ...