Saturday, July 5, 2025 6:08 am

മഞ്ചേശ്വരത്തെ നിയുക്ത എംഎല്‍എ എ.കെ.എം. അഷ്‌റഫിന് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : മഞ്ചേശ്വരത്തെ നിയുക്ത എംഎല്‍എ എ.കെ.എം. അഷ്‌റഫിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഷ്‌റഫ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

‘കോവിഡ് പോസിറ്റീവ് ആയി ഞാന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിരിക്കുകയാണ്. എല്ലാവരും രോഗമുക്തിക്കും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിക്കുന്നതോടൊപ്പം ഞാനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്ന എല്ലാവരും സ്വയം ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് കൂടി അഭ്യര്‍ത്ഥിക്കുകയാണ്. കോവിഡ് വ്യാപനമുണ്ടായതിന് ശേഷം സംശയം തോന്നുമ്പോഴൊക്കെ നിരന്തരം ടെസ്റ്റ് ചെയ്യാറുണ്ടെങ്കിലും ആദ്യമായിട്ടാണ് രോഗം സ്ഥിരീകരിക്കുന്നത്’. അഷ്‌റഫ് ഫേസ്ബുക്കില്‍ കുറിച്ചു.

ശരീരവേദനയും പനിയും തൊണ്ടവേദനയുമൊക്കെ ഉണ്ടെങ്കിലും ഒന്നും ഗുരുതരമല്ലെന്ന് അഷ്‌റഫ് പറഞ്ഞു. മണ്ഡലത്തിലെ പൊതുജനങ്ങള്‍ക്ക് ലോക്ക് ഡൗണ്‍ കാലത്ത് സഹായം ചെയ്യുന്നതിനായി കോവിഡ് ഹെല്‍പ്പ് ഡെസ്‌ക് അടുത്ത ദിവസങ്ങളില്‍ തന്നെ ആരംഭിക്കാനുള്ള പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ നടന്നു വരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ എത്രയും വേഗം അറിയിക്കുമെന്നും അഷ്‌റഫ് വ്യക്തമാക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്

0
ഗാസ : ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്....

ഉത്സവത്തിനിടെ സംഘർഷം ; ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന് തലയ്ക്ക് അടിയേറ്റു

0
കൊല്ലം : കൊല്ലം അമൃതുകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം....

കുന്നംകുളത്ത് നഗരസഭയുടെ നേതൃത്വത്തിൽ തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ ആരംഭിച്ചു

0
തൃശൂർ : ഗൃഹനാഥനെ കടിച്ച തെരുവ് നായക്ക് പേവിഷബാധയുണ്ടായിരുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ...

ഉപരാഷ്ട്രപതിയുടെ സന്ദർശനം ; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തും

0
തൃശൂർ : ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ജൂലൈ ഏഴാം തീയ്യതി തിങ്കളാഴ്ച...