മഞ്ഞിനിക്കര: ഓമല്ലൂർ ബാവയുടെ 92 മത് ഓർമ്മപെരുന്നാളിന് പ്രചരണ സന്ദേശവുമായി കെ.എസ്.ആർ.ടി.സി ബസുകൾ ഓടിത്തുടങ്ങി. മോറോൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവായുടെ ദുക്റൊനോയോടനുബന്ധിച്ച് ഇക്കഴിഞ്ഞ വർഷവും പ്രചരണഫ്ളക്സുകൾ പതിച്ച സർക്കാർ ബസുകൾ ജനശ്രദ്ധ നേടുകയും പെരുന്നാളിന്റെ ജനകീയത വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ഇക്കൊല്ലം മോറോന്റെ പിൻഗാമിയും ആകമാന സുറിയാനി സഭാ തലവനുമായ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്നതിനാൽ വിശ്വാസികളുടെ വലിയ പങ്കാളിത്തവും പ്രതീക്ഷിക്കുന്നുണ്ട്.
വിശുദ്ധന്റെ പെരുന്നാൾ സന്ദേശം മറ്റു മതവിഭാഗങ്ങളുടെ അറിവിനും പ്രത്യേകിച്ച് സാധാരണക്കാരിലേക്ക് എത്തിക്കുവാനും ഈ മാധ്യമം വഴി കഴിഞ്ഞിരുന്നു. വർഷങ്ങളായി അതും യാത്രാ സൗകര്യങ്ങൾ പരിമിതമായിരുന്ന കാലഘട്ടത്തിൽ സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നൽകിയിട്ടുള്ള സേവനങ്ങൾ മറക്കാനാവാത്തതായിരുന്നു. സർക്കാർ സംവിധാനങ്ങളോട് ചേർന്ന് സഹകരിച്ചാണ് പെരുന്നാൾ ക്രമീകരണങ്ങൾ നടന്നുവരുന്നതും. ദയറാധിപൻ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലാണ് പെരുന്നാൾ ക്രമീകരണങ്ങൾ നടന്നു വരുന്നത്.
താഴെപ്പറയുന്ന റൂട്ടുകളിലാണ് ബസുകൾ ഇക്കൊല്ലം ഓടിത്തുടങ്ങിയിട്ടുള്ളത്.
1,പത്തനംതിട്ട-തിരുവല്ല-കോട്ടയം-മൂവാറ്റുപുഴ-അങ്കമാലി-തൃശൂർ.
2,പത്തനംതിട്ട-ഓമല്ലൂർ-അടൂർ-കൊട്ടാരക്കര-കൊല്ലം.
3,പത്തനംതിട്ട–റാന്നി-എരുമേലി-മുണ്ടക്കയം.
4,പത്തനംതിട്ട -കട്ടപ്പന.
5,കോട്ടയം-മണർകാട്-പാമ്പാടി-മുണ്ടക്കയം-കുമളി.
6,എറണാകുളം-പുത്തൻകുരിശ്-കോലഞ്ചേരി-മൂവാറ്റുപുഴ-തൊടുപുഴ.
7,എറണാകുളം-തൃപ്പൂണിത്തുറ-മുളന്തുരുത്തി-പിറവം-കൂത്താട്ടുകുളം.
8,,എറണാകുളം-ആലുവ-പെരുമ്പാവൂർ-കോതമംഗലം.
9,എറണാകുളം-കോതമംഗലം-മൂന്നാർ.
10, എറണാകുളം -ആലുവ-വടക്കൻ പറവൂർ.