ഫുൾ സ്പ്ലിറ്റ് വര്‍ക്കൗട്ട്‌ ചിത്രവുമായി മഞ്ജു വാര്യർ ; കയ്യടിച്ച് ആരാധകർ

For full experience, Download our mobile application:
Get it on Google Play

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ അഭിനയത്തില്‍ മാത്രമല്ല ഫിറ്റ്‌നസിലും പുലിയാണ്. ഫുള്‍ സ്പ്ലിറ്റ് വര്‍ക്കൗട്ട് പൊസിഷനില്‍ ഇരിക്കുന്ന മഞ്ജുവിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘നിങ്ങളെ സ്വയം പ്രോത്സാഹിപ്പിക്കൂ, അത് മറ്റാരും നിങ്ങള്‍ക്കു വേണ്ടി ചെയ്യാന്‍ പോകുന്നില്ല’ എന്നാണ് ചിത്രത്തിനു താഴെ മഞ്ജു കുറിച്ചത്.

ഫുട്ടേജ് എന്ന സിനിമയുടെ ഫൈറ്റ് പരിശീലനത്തിനിടെ എടുത്തതാണ് മഞ്ജുവിന്റെ ഈ വൈറല്‍ ചിത്രം. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. മന്ത്രി വി ശിവന്‍കുട്ടിയടക്കമുള്ള പ്രമുഖരാണ് മഞ്ജുവിന്റെ മാസ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. കമന്റുകളുമായി ആരാധകരും പിന്നാലെ രംഗത്തെത്തി. നിങ്ങള്‍ ഒരു അത്ഭുതമാണ്, എല്ലാവര്‍ക്കും പ്രചോദനം, ആമി റിലോഡഡ്, എന്റമ്മോ പൊളി, വൗ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിനു താഴെ നിറയുന്നത്. സ്വന്തം കാലില്‍ നില്‍ക്കാനും ഇരിക്കാനും പറ്റി’ എന്നാണ് രമേഷ് പിഷാരടി ചിത്രത്തിന് നല്‍കിയ കമന്റ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി വീണ്ടും ചർച്ചയാക്കുന്നതിനു പിന്നിൽ എം വി ജയരാജന് ഗൂഡോദ്ദേശമുണ്ടെന്ന് ടി...

0
കണ്ണൂര്‍: തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി വീണ്ടും ചർച്ചയാക്കുന്നതിനു പിന്നിൽ എം വി...

9 കാരിയുടെ മൃതദേഹം കുളത്തിൽ ; കേസിലെ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ തല്ലിക്കൊന്ന് നാട്ടുകാർ

0
കൊൽക്കത്ത: കാണാതായ 9 കാരിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി. പിന്നാലെ...

പൊന്മുടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ; കൂടുതൽ സർവീസുകൾ നടത്താനൊരുങ്ങി KSRTC

0
പൊന്മുടി : കെ.എസ്.ആർ.ടി.സി. പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര പദ്ധതി നടപ്പാക്കിയതോടെ ഓർഡിനറി...

വിഴിഞ്ഞം സ്വർണ പണയ കേസ് : രണ്ടാമത്തെ യുവതിയും മരിച്ചു

0
തിരുവനന്തപുരം : വിഴിഞ്ഞം സ്വർണ പണയ തട്ടിപ്പ് കേസിൽ ആത്‌മഹത്യക്ക് ശ്രമിച്ച രണ്ടാമത്തെ...