ഏനാത്ത്: മണ്ണടി മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ ചതുർദിന വൈജ്ഞാനിക സദസ്സ് സംഘടിപ്പിച്ചു. ഏപ്രിൽ 6 മുതൽ 16 വരെ ജമാഅത്തിൽ നടക്കുന്ന ‘വൈജ്ഞാനിക സംഗമം റമളാൻ 2023’ ൻ്റെ ഭാഗമായിരുന്നു പ്രഭാഷണ പരമ്പര നടന്നത്. മണ്ണടി മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അമാനുല്ലാ ബാഖവി ഉദ്ഘാടനം ചെയ്തു. ‘ലാ ഇലാഹ ഇല്ലല്ലാഹ്: ആദർശ വാക്യത്തിൻ്റെ അം പൊരുൾ’ എന്ന വിഷയത്തിൽ പൂന്തുറ പുത്തൻ പള്ളി ചീഫ് ഇമാം അൽ ഹാഫിസ് നിഷാദ് റഷാദി, ‘സക്കാത്ത് പ്രായോഗിക പാഠങ്ങൾ’ എന്ന വിഷയത്തിൽ ആലുവ ഇടത്തല ജാമിഅത്തുൽ കൗസരിയ ഇഫ്താഅ വിഭാഗം തലവൻ മുഫ്തി റജീബ് മൗലവി, ‘ഖുർആൻ സൃഷ്ടിച്ച വിപ്ലവം’ എന്ന വിഷയത്തിൽ മലപ്പുറം കോട്ടക്കൽ മദീന മസ്ജിദ് ചീഫ് ഇമാം അൽ ഹാഫിസ് മൂസാ മൗലവി അൽ ഹസനി, ‘മിത്രങ്ങൾ ശത്രുക്കളാകുന്നു’ എന്നവിഷയത്തിൽ തിരുവനന്തപുരം മണക്കാട് ജുമാ മസ്ജിദ് ചീഫ് ഇമാം ഇ പി അബൂബക്കർ ഖാസിമി എന്നിവർ പ്രഭാഷണങ്ങൾ നടത്തി.
ജമാഅത്ത് പ്രസിഡന്റ് അൻസാരി ഏനാത്ത്, ജനറൽ സെക്രട്ടറി എം. ജലാലുദ്ദീൻ, വൈസ് പ്രസിഡൻ്റുമാരായ എസ് സജീവ്, അൽഅമീൻ, സെക്രട്ടറി എം നസീർ, ട്രഷറർ ജാഫർ ഖാൻ, മണ്ണടി ജമാഅത്ത് താഴത്ത് യൂണിറ്റ് കൺവീനർ അബ്ദുൽ ലത്തീഫ്, വടക്കേക്കര യൂണിറ്റ് കൺവീനർ അബ്ദുൽ റഹീം, കമ്മിറ്റി അംഗങ്ങളായ സയ്യിദ് മഷ്ഹൂദ്, അബ്ദുൽ മജീദ്, സൈനുദിൻ കളമല, മണ്ണടി വടക്കേക്കര ജുമുഅ മസ്ജിദ് ഇമാം അൽ ഹാഫിസ് ഫള്ലുൽ കൗസരി, ഏനാത്ത് ടൗൺ ജുമാ മസ്ജിദ് ഇമാം നൗഫൽ അസ്’ലമി, മണ്ണടി താഴത്ത് ജുമുഅ മസ്ജിദ് ഇമാം അസീം ബാഖവി, മണ്ണടി കേന്ദ്ര ജുമാ മസ്ജിദ് അസി. ഇമാം അൽ ഹാഫിസ് റിയാസ് മൗലവി, ഏനാത്ത് ടൗൺ ജുമാ മസ്ജിദ് അസി. ഇമാം അൽ ഹാഫിസ് മുഹമ്മദ് റിയാസ്, മണ്ണടി വടക്കേക്കര ജുമുഅ മസ്ജിദ് അസി. ഇമാം അൽ ഹാഫിസ് റാഷിദ് മൗലവി അബ്റാരി എന്നിവർ സംസാരിച്ചു. ‘വൈജ്ഞാനിക സംഗമം റമളാൻ 2023’ ൻ്റെ ഭാഗമായി അവധിക്കാല പഠന ക്ലാസ്, ഖുർആൻ പഠന ക്ലാസ്, അനുമോദനങ്ങൾ ദുആ സമ്മേളനം എന്നിവ നടക്കും.