സ്കൂട്ടറിന്റെ താക്കോൽ ഊരാതെ ഉടമ പോയി ; ഒരു ലക്ഷത്തിലേറെ പണവും വാഹനവുമായി മോഷ്ടാവ് കടന്നു കളഞ്ഞു

For full experience, Download our mobile application:
Get it on Google Play

പൊടിയാടി: സ്കൂട്ടറിന്റെ താക്കോൽ ഊരാതെ ഉടമ മാറിയ തക്കത്തിൽ സ്കൂട്ടറിനുള്ളിൽ ഇരുന്ന പണവും വാഹനവുമായി മോഷ്ടാവ് കടന്നു. പൊടിയാടി ജങ്ഷനിൽ ആണ് സംഭവം. ചിറപ്പറമ്പിൽ തോമസ് എബ്രഹാമിന്റെ 1.7 ലക്ഷം രൂപയും സ്കൂട്ടറുമാണ് മോഷണം പോയത്. സഹകരണസംഘത്തിൽ വായ്പ അടയ്ക്കാനായി കരുതിയ പണമാണ് മോഷണം പോയതെന്ന് തോമസ് പറയുന്നു. മകനെയും കൂട്ടിയാണ് ജങ്ഷനിലെ സ്വകാര്യ ബാങ്കിലെത്തിയത്.

മകൻ ഇടപാടുകൾക്കായി ബാങ്കിനുള്ളിലേക്ക് പോയി. അല്പസമയം കഴിഞ്ഞിട്ടും മകനെ കാണാത്തതിനാൽ തോമസും അകത്തേക്കുപോയി. സ്കൂട്ടറിന്റെ താക്കോൽ ഊരിയെടുക്കാതെയാണ് പോയത്. തിരികെയെത്തിയപ്പോൾ സ്കൂട്ടറില്ലായിരുന്നു. സ്ഥലത്തെത്തിയ പോലീസ്, സമീപത്തെ സിസിടിവികൾ പരിശോധിച്ചു. വേറൊരാൾ സ്കൂട്ടർ ഓടിച്ചു പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അന്വേഷണം തുടങ്ങിയതായി പുളിക്കീഴ് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...