ചെങ്ങന്നൂര്‍ : മാന്നാറില്‍നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാെല ദുബൈയില്‍നിന്ന് വീണ്ടും ഫോണ്‍വിളിയെത്തി. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ബിന്ദുവിന്റെ ഭര്‍ത്താവ് ബിനോയിയുടെ നമ്പറിലേക്കാണ് വിളിയെത്തിയത്.
വീട്ടിലാണോ ആശുപത്രിയിലാണോ എന്ന് അറിയുകയായിരുന്നു ലക്ഷ്യം. നമ്പര്‍ മാന്നാര്‍ സി.ഐക്ക് കൈമാറി. ഞായറാഴ്ച സമാനരീതിയില്‍ ദുബൈയില്നിന്നെന്ന് പറഞ്ഞ് ഫോണ്‍കാള്‍ വന്നിരുന്നു. അന്ന് രാത്രിയാണ് വീട് ആക്രമിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങള്‍.
വിമാനത്താവളത്തില്‍വെച്ച് നല്കിയ പൊതി സ്വര്‍ണമാണെന്ന് അറിഞ്ഞതോടെ മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചെന്ന വെളിപ്പെടുത്തല്‍ വിശ്വസിക്കാന്‍ തയാറാകാതെ യുവതിയെ മൂന്നുദിവസം നിരീക്ഷിച്ചശേഷം തിങ്കളാഴ്ച പുലര്‍ച്ച രണ്ടരയോടെയാണ് ആക്രമണം നടത്തി കടത്തിക്കൊണ്ടുപോയത്. പൊന്നാനി കേന്ദ്രീകരിച്ചുള്ള സംഘത്തിന് പ്രദേശവാസികളായ ക്രിമിനലുകളുടെ സഹായം ലഭിച്ചിരുന്നു.
ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ആര്.ജോസ്, മാന്നാര്‍-എടത്വ- ചെങ്ങന്നൂര്‍ സി.ഐമാര്‍, ജില്ല പോലീസ് സൂപ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള പ്രത്യേക സ്ക്വാഡിലെ അഞ്ച് സിവില്‍ പോലീസ് ഓഫിസര്‍മാര്‍ എന്നിവരടങ്ങുന്നതാണ് അന്വേഷണസംഘം. സംഘത്തിലുള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞതായും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നുമാണ് വിവരം.