ഷാര്‍ജ : കൊവിഡ് ബാധിച്ച് യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു. മണ്ണാര്‍ക്കാട് നെല്ലിപ്പുഴ സ്വദേശി ജമീഷ് അബ്ദുല്‍ ഹമീദ് (26) ആണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 101 ആയി. ഉമ്മുല്‍ഖുവൈനിലെ മാള്‍ ജീവനക്കാരനായിരുന്നു ജമീഷ്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഷാര്‍ജ കുവൈത്ത് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. മണ്ണാര്‍ക്കാട് നെല്ലിപ്പുഴ തിട്ടുമ്മല്‍ ചെറുവനങ്ങാട് വീട്ടില്‍ പരേതനായ ഇബ്രാഹിമിന്റെ മകനാണ്.
യുഎഇയില്‍ കൊവിഡ് ബാധിച്ച് മണ്ണാര്‍ക്കാട് സ്വദേശി മരിച്ചു
RECENT NEWS
Advertisment