മ​ന്ന​ത്ത്​ പ​ത്മ​നാ​ഭ​ന്‍ സി.​പി.​എം സ​മ്മേ​ള​ന പ്ര​ചാ​ര​ണ​നാ​യ​ക​ന്‍ ; പാര്‍ട്ടിക്കുള്ളിലും കലിപ്പ്‌

For full experience, Download our mobile application:
Get it on Google Play

കാ​യം​കു​ളം : സാ​മൂ​ഹി​ക പ​രി​ഷ്​​ക​ര്‍​ത്താ​വ്​ മ​ന്ന​ത്ത്​ പ​ത്മ​നാ​ഭ​ന്‍ സി.​പി.​എം സ​മ്മേ​ള​ന പ്ര​ചാ​ര​ണ​നാ​യ​ക​ന്‍. ഈ ​മാ​സം 17, 18,19 തീ​യ​തി​ക​ളി​ലെ സി.​പി.​എം കാ​യ​കു​ളം ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ​പ്ര​ചാ​ര​ണ​ഭാ​ഗ​മാ​യി ക​ണ്ട​ല്ലൂ​ര്‍ പ​റ​വൂ​ര്‍ മു​ക്കി​ലാ​ണ്​ വി​മോ​ച​ന സ​മ​ര​നാ​യ​ക​ന്‍ മ​ന്ന​ത്ത്​ പ​ത്മ​നാ​ഭ​ന്‍റെ ചി​ത്രം ഉ​ള്‍​പ്പെ​ടു​ത്തി​യ ഫ്ല​ക്​​സ്​ ബോ​ര്‍​ഡ്​ സ്ഥാ​പി​ച്ച​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്ന​തോ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി പാ​ര്‍​ട്ടി​യും രം​ഗ​ത്തെ​ത്തി. ന​വോ​ത്ഥാ​ന നാ​യ​ക​ന്‍ എ​ന്ന​നി​ല​യി​ലാ​ണ് ചി​ത്രം ഉ​ള്‍​പ്പെ​ടു​ത്തി​യ​തെ​ന്ന്​ ഏ​രി​യ സെ​ക്ര​ട്ട​റി പി.അ​ര​വി​ന്ദാ​ക്ഷ​ന്‍ പ​റ​ഞ്ഞു. വി​മോ​ച​ന സ​മ​ര​നാ​യ​ക​നെ പ്ര​ചാ​ര​ണ​ബോ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ന​ട​പ​ടി സി.​പി.​എ​മ്മി​ലും സ​ജീ​വ​ച​ര്‍​ച്ച​യാ​ണ്.

ക​മ്യൂ​ണി​സ്​​റ്റു​കാ​രെ റ​ഷ്യ​യി​ലേ​ക്ക് പ​റ​ഞ്ഞു​വി​ടും വ​രെ വി​ശ്ര​മ​മി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച്‌ വി​മോ​ച​ന​സ​മ​രം ന​യി​ച്ച മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റെ ചി​ത്രം പ്ര​ചാ​ര​ണ​ബോ​ര്‍​ഡി​ല്‍ ​വെ​ച്ച​താ​ണ്​ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ച​ര്‍​ച്ച​ക്ക്​ കാ​ര​ണ​മാ​യ​ത്. അ​തേ​സ​മ​യം, ശ​ബ​രി​മ​ല സ്​​ത്രീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ലും ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തും സ​ര്‍​ക്കാ​റു​മാ​യി പ​ര​സ്യ​മാ​യി കൊ​മ്പു​കോ​ര്‍​ത്ത എ​ന്‍.​എ​സ്.​എ​സ്​ ഏ​റ്റ​വു​മൊ​ടു​വി​ല്‍ മു​ന്നാ​ക്ക​വി​ഭാ​ഗ​ത്തി​ല്‍ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നു​ള്ള സാ​മ്പ​ത്തി​ക സ​ര്‍​വേ​ക്കെ​തി​രെ​യും രൂ​ക്ഷ​വി​മ​ര്‍​ശ​ന​മാ​ണ്​ ഉ​ന്ന​യി​ച്ച​ത്. ഇ​തി​നി​ടെ​യാ​ണ്​ പാ​ര്‍​ട്ടി​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ കാ​യം​കു​ള​ത്തെ​ ഏ​രി​യ സ​മ്മേ​ള​ന പ്ര​ചാ​ര​ണ​ത്തി​ന്​ സ​മു​ദാ​യാ​ചാ​ര്യ​ന്‍ മ​ന്ന​ത്ത്​ പ​ത്മ​നാ​ഭ​നെ ന​വോ​ത്ഥാ​ന നാ​യ​ക​നാ​ക്കി ഉ​യ​ര്‍​ത്തി​യു​ള്ള ബോ​ര്‍​ഡ്​ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു ; സഹപാഠിക്കെതിരെ കേസ്

0
ഇടുക്കി: ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു. സംഭവത്തിൽ സഹപാഠിക്കെതിരെ പോലീസ് കേസെടുത്തു....

ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി

0
ആലപ്പുഴ: ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി....

നിയന്ത്രണം നഷ്ടപ്പെട്ട കാർ പാഞ്ഞെത്തിയത് ഹൈവേ പട്രോളിംഗ് സംഘത്തിന് നേരെ , ഇടിച്ചു തെറിപ്പിച്ചു...

0
കാസർകോട് : നിയന്ത്രണം വിട്ടെത്തിയ മാരുതി കാർ ഇടിച്ച് ഹൈവേ പട്രോളിംഗ്...

ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി ; നിർണായക യോഗത്തിൽ പങ്കെടുത്തത് മൂന്ന് എംപിമാർ മാത്രം

0
ദില്ലി: ശിവസേന ഉദ്ധവ് താക്കറെ പക്ഷം പിളർപ്പിന്റെ വക്കിൽ നിൽക്കെ, ദില്ലിയിൽ...