കോന്നി : കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മണ്ണീറ വെള്ളച്ചാട്ടം കാണുവാൻ എത്തിയവർക്കെതിരെ തണ്ണിത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കരുനാഗപ്പള്ളിയിൽ നിന്നാണ് മൂന്ന് പേർ അടങ്ങുന്ന സംഘം മണ്ണീറ വെള്ളച്ചാട്ടം കാണുവാൻ എത്തിയത്. നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചതിനെ തുടർന്ന് തണ്ണിത്തോട് പോലീസ് എത്തി വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കൊവിഡ് മാനദണ്ഡഡങ്ങൾ മറികടന്ന് ഇവിടെ ആളുകൾ എത്തുന്നത് വ്യാപകമാകുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മണ്ണീറ വെള്ളച്ചാട്ടം കാണുവാൻ എത്തിയവർക്കെതിരെ കേസ്
RECENT NEWS
Advertisment