കോട്ടയം : NBFC കളെ വെള്ളപൂശാന്‍ മനോരമയും ഇറങ്ങി. കേരളത്തിലെ ചില NBFC കളുടെ തട്ടിപ്പ്, പരമ്പരകളിലൂടെ പത്തനംതിട്ട മീഡിയായും മറ്റുചില ഓണ്‍ലൈന്‍ ചാനലുകളും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുകയാണ്. നിക്ഷേപകരുടെ കോടിക്കണക്കിനു രൂപയാണ് NCD യിലൂടെ ചില പണമിടപാട് സ്ഥാപനങ്ങള്‍ തട്ടിയെടുക്കുന്നത്. പത്ര – ടി.വി മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ ഒന്നും പ്രസിദ്ധീകരിക്കാറില്ല, കാരണം പ്രതിവര്‍ഷം കോടിക്കണക്കിനു രൂപയുടെ പരസ്യമാണ് NBFC കളില്‍ നിന്നും ഇവര്‍ക്ക് ലഭിക്കുന്നത്. NBFC കള്‍ NCD യിലൂടെ നടത്തുന്ന തട്ടിപ്പുകള്‍ പുറത്തായതോടെ നിക്ഷേപകരുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ബ്രാഞ്ചിലെ ജീവനക്കാര്‍ക്ക് ഉത്തരം മുട്ടുകയാണ്. ഇതോടെ പത്ര – ടി.വി ചാനലുകളുടെ സഹായത്തോടെ തങ്ങളുടെ മുഖംരക്ഷിക്കാനുള്ള രഹസ്യ നീക്കമാണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ നടത്തുന്നത്.
മലയാള മനോരമയുടെ നേത്രുത്വത്തില്‍ ” സമ്പാദ്യം ഫിനാന്‍ഷ്യന്‍ എക്സ്പോ ” ഈ മാസം 24, 25 തീയതികളില്‍ കോട്ടയത്ത് നടക്കുകയാണ്. ബാങ്കുകള്‍, NBFC കള്‍, സ്റ്റോക്ക് മാര്‍ക്കറ്റ്, മ്യൂച്ചല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് അടക്കമുള്ള മേഖലയിലെ സേവനങ്ങള്‍ എക്സ്പോയില്‍ ലഭിക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്. നിക്ഷേപ, വായ്പാ പദ്ധതികളെക്കുറിച്ച് അതാത് സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാമെന്നും വിവിധ നിക്ഷേപ – വായ്പാ പദ്ധതികള്‍ താരതമ്യം ചെയ്യാമെന്നും ഓഫറുകള്‍ ലഭിക്കുമെന്നും മനോരമയുടെ വാര്‍ത്തയില്‍ പറയുന്നു. ഇന്ത്യയിലെ മുന്‍നിര ബാങ്കായ SBI ആണ് എക്സ്പോയുടെ പ്രധാന പ്രായോജകര്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ എക്സ്പോയില്‍ പങ്കെടുക്കുമ്പോള്‍ അവരുടെ അതേ പ്രാധാന്യത്തോടെ അവിടെ ചില സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയും നിക്ഷേപ തട്ടിപ്പുകാരെയും പങ്കെടുപ്പിക്കുകയാണ് സംഘാടകര്‍ ചെയ്യുന്നത്. NBFC കള്‍ ഇന്ന് ഒരു വിശ്വാസ്യതയും ഇല്ലാത്ത സ്ഥാപനങ്ങളായി മാറിക്കഴിഞ്ഞു. NCD യിലൂടെ കോടികളുടെ തട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളെ (NBFC) സമ്പാദ്യം ഫിനാന്‍ഷ്യന്‍ എക്സ്പോ പോലുള്ള വേദിയില്‍ പരവതാനി വിരിച്ച് കുടിയിരുത്തുന്നത് ഏറെ സംശയത്തോടെയാണ് കാണുന്നത്. അല്ലെങ്കില്‍ത്തന്നെ ഷെഡ്യൂള്‍ഡ് ബാങ്കുകളുമായി മത്സരിക്കുവാന്‍ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിനും കഴിയില്ല.
അടുത്തിടെ നിരവധി NBFC കളാണ് നിക്ഷേപകരെ പറ്റിച്ച് കോടികളുമായി മുങ്ങിയത്. ജയിലും കേസുമൊക്കെയായി പല NBFC ഉടമകളും കഴിയുകയാണ്. ഈ സാഹചര്യത്തില്‍ എന്തിന്റെ പേരില്‍ ആണെങ്കിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ എക്സ്പോയില്‍ പങ്കെടുപ്പിക്കാന്‍ സംഘാടകര്‍ തീരുമാനിക്കരുതായിരുന്നു. മലയാള മനോരമയുടെ വിശ്വാസ്യതയെപ്പോലും ഈ നടപടി ചേദ്യം ചെയ്യും. പ്രമുഖ ബാങ്കായ SBI യുടെ പേരും ഇവിടെ ദുരുപയോഗം ചെയ്യപ്പെടാന്‍ സാദ്ധ്യതയുണ്ട്. എക്സ്പോയില്‍ പങ്കെടുക്കുന്ന NBFC കള്‍ തങ്ങളുടെ പരസ്യത്തില്‍ പരിപാടിയുടെ മുഖ്യ പ്രായോജകര്‍ ആയ SBI യുടെ പേരും ലോഗോയും ഉള്‍പ്പെടുത്തും. ഇതോടെ തങ്ങളും SBI യും ഒരേ നിലവാരത്തിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ആണെന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാക്കും. ഇതിലൂടെ കോടികളുടെ നിക്ഷേപസമാഹരണവും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്. ഈ കിഴിഞ്ഞ ബുദ്ധിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് കോട്ടയത്തെ ഒരു പ്രമുഖ NBFC ഉടമയാണെന്നാണ് വിവരം. സ്ഥിരമായി പരസ്യം നല്‍കുന്ന ഇവര്‍ പത്രത്തിന്റെ മാര്‍ക്കറ്റിംഗ് വിഭാഗവുമായി കൈകോര്‍ത്തുകൊണ്ടാണ് ഈ പദ്ധതി ആവിഷ്കരിച്ചതെന്ന് സംശയിക്കുന്നു. ഇന്ത്യയിലെ പ്രമുഖ ബാങ്കായ SBI യെ തെറ്റിദ്ധരിപ്പിച്ചോ എന്നും സംശയമുണ്ട്.
ലാബെല്ലാ ഫൈനാന്‍സിയേഴ്സ്, സതേണ്‍ ഫൈനാന്‍സിയേഴ്സ്, ഇന്റഗ്രേറ്റഡ് ഫൈനാന്‍സിയേഴ്സ്, ലിസ്, കേരള ഹൌസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (KHFL), സേഫ് ആന്റ് സ്ട്രോങ്ങ് നിധി, അര്‍ബന്‍ നിധി ലിമിറ്റഡ്, പി.ആര്‍.ഡി മിനി നിധി ലിമിറ്റഡ്, പോപ്പുലര്‍ ഫിനാന്‍സ്, മേരിറാണി പോപ്പുലര്‍ നിധി, ഹൈറിച്ച് കമ്പിനിയുടെ തട്ടിപ്പുകള്‍, കേച്ചേരി ചിട്ടി ഫണ്ട്, എച്ച്.ഡി.ബി നിധി ലിമിറ്റഡ്, അര്‍ബന്‍ നിധി, ജെന്‍ ടൂ ജെന്‍, ടോട്ടല്‍ ഫോര്‍ യു, ജിബിജി നിധി, ക്രിസ്റ്റല്‍ ഫിനാന്‍സ്, തറയിൽ ഫിനാൻസ്, നെടുമ്പറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റ്, ലൈഫ് ലൈന്‍ ബാങ്കേഴ്‌സ് ഓഫ് മലബാര്‍, കൊഡിഷ് നിധി ലിമിറ്റഡ്, പ്രിൻസസ് ഗോൾഡ് ആൻറ് ഡയമണ്ട്, പൊൻപണം ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, കുന്നത്തുകളത്തിൽ ചിട്ടി ഫണ്ട്, കൊശമറ്റം ചിട്ടി ഫണ്ട്സ്, ആപ്പിള്‍ ട്രീ ചിറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ചമ്പക്കാട് തോംസണ്‍ ചിട്ടി ആന്‍ഡ് ഫൈനാന്‍സിയേഴ്‌സ്, നിര്‍മ്മല്‍ ചിട്ടി ഫണ്ട്, ആട് – തേക്ക് – മാഞ്ചിയം, അനന്തമായി നീളുന്ന പട്ടികകള്‍ ……സാമ്പത്തിക തട്ടിപ്പുകളുടെ കൂടുതല്‍ വാര്‍ത്തകള്‍ക്ക് >> https://pathanamthittamedia.com/category/financial-scams/ >>> തുടരും
—
നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected].