കണ്ണൂര്‍: പാനൂര്‍ മേഖലയിലുണ്ടായ അക്രമ സംഭവങ്ങളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍. വിലാപയാത്രയില്‍ പങ്കെടുത്ത പത്ത് ലീഗ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ ഉള്ളവരെ ചോദ്യം ചെയ്ത് വരുന്നതായി ചൊക്ലി പോലീസ് അറിയിച്ചു.
കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മൃതദേഹം പെരിങ്ങത്തൂരില്‍ പൊതുദര്‍ശനത്തിനു വെച്ചശേഷം സംസ്‌കാരത്തിനായി പൊല്ലൂക്കരയിലേക്ക് കൊണ്ടുപോയതിന് പിന്നാലെ രാത്രി പാനൂര്‍ മേഖലയില്‍ സി പി എം ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. തുടര്‍ന്നാണ് വിലാപയാത്രയില്‍ പങ്കെടുത്ത ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്.
സി പി എം പെരിങ്ങളം ലോക്കല്‍ കമ്മിറ്റി ഓഫിസ്, കൊച്ചിയങ്ങാടി ബ്രാഞ്ച് കമ്മിറ്റി ഓഫിസ്, കടവത്തൂരിലെ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് എന്നിവ ആക്രമിക്കപ്പെട്ടു. പ്രദേശത്തെ ബസ് ഷെല്‍ട്ടറും ആക്രമിച്ചു. നിരവധി വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.