കണ്ണൂര്‍ : പാനൂര്‍ മന്‍സൂര്‍ കൊലക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കൊലപാതകത്തിന് മുമ്പ് പ്രതികള്‍ ഒരുമിച്ച് കൂടിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കൃത്യം നടന്നതിന് നൂറു മീറ്റര്‍ അകലെ മുക്കില്‍ പീടീകയിലാണ് പ്രതികള്‍ ഒരുമിച്ചു കൂടിയത്. പുറത്തു വിട്ട ദൃശ്യങ്ങളനുസരിച്ച് കൊലപാതകത്തിന് ഏതാണ്ട് പതിനഞ്ചു മിനുട്ട് മുമ്പാണ് കൂടിച്ചേരല്‍ നടന്നിരിക്കുന്നത്. നാലാം പ്രതി ശ്രീരാഗ് അടക്കമുള്ളവര്‍ അവിടേക്ക് വരുന്നത് ദൃശ്യത്തിലുണ്ട്.
ദൃശ്യങ്ങളില്‍ പ്രതികള്‍ക്കൊപ്പമുള്ളത് സി.പി.എം പ്രാദേശിക നേതാവ് സന്ദീപെന്ന് സി.കെ നജാഫ് വ്യക്തമാക്കി. എം.എസ്.എഫ് സംസ്ഥാന ട്രഷററും പ്രദേശവാസിയുമാണ് നജാഫ്. ദൃശ്യങ്ങള്‍ പോലീസ് കൃത്യമായി പരിശോധിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.
ഫോണ്‍രേഖകളും പുറത്തു വന്നിട്ടുണ്ട്. ഒന്നാം പ്രതി ഷിനോസിന്റെ കാള്‍ലിസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീരാഗ് ജാബിര്‍ തുടങ്ങിയവര്‍ ഷിനോസിനെ വിളിച്ചതായി ഇതില്‍ നിന്ന് വ്യക്തമാണ്.