മന്‍സൂര്‍ കൊലക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ ; കൊലപാതകത്തിന് മുമ്പ് പ്രതികള്‍ ഒരുമിച്ച്‌ കൂടിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പാനൂര്‍ മന്‍സൂര്‍ കൊലക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കൊലപാതകത്തിന് മുമ്പ് പ്രതികള്‍ ഒരുമിച്ച്‌ കൂടിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കൃത്യം നടന്നതിന് നൂറു മീറ്റര്‍ അകലെ മുക്കില്‍ പീടീകയിലാണ് പ്രതികള്‍ ഒരുമിച്ചു കൂടിയത്. പുറത്തു വിട്ട ദൃശ്യങ്ങളനുസരിച്ച്‌ കൊലപാതകത്തിന് ഏതാണ്ട് പതിനഞ്ചു മിനുട്ട് മുമ്പാണ് കൂടിച്ചേരല്‍ നടന്നിരിക്കുന്നത്. നാലാം പ്രതി ശ്രീരാഗ് അടക്കമുള്ളവര്‍ അവിടേക്ക് വരുന്നത് ദൃശ്യത്തിലുണ്ട്.

ദൃശ്യങ്ങളില്‍ പ്രതികള്‍ക്കൊപ്പമുള്ളത് സി.പി.എം പ്രാദേശിക നേതാവ് സന്ദീപെന്ന് സി.കെ നജാഫ് വ്യക്തമാക്കി. എം.എസ്.എഫ് സംസ്ഥാന ട്രഷററും പ്രദേശവാസിയുമാണ് നജാഫ്. ദൃശ്യങ്ങള്‍ പോലീസ് കൃത്യമായി പരിശോധിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.

ഫോണ്‍രേഖകളും പുറത്തു വന്നിട്ടുണ്ട്. ഒന്നാം പ്രതി ഷിനോസിന്റെ കാള്‍ലിസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീരാഗ് ജാബിര്‍ തുടങ്ങിയവര്‍ ഷിനോസിനെ വിളിച്ചതായി ഇതില്‍ നിന്ന് വ്യക്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...

വടകര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ...