തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍. 100 ദിനം പിന്നിടുമ്പോള്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും ജനക്ഷേമം അല്ല മറിച്ച് അവരുടെ രാഷ്ട്രീയം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധിച്ചതെന്നും ജി ആര്‍ അനില്‍ പറഞ്ഞു. സ്ത്രീസുരക്ഷാ പെന്‍ഷന്‍ സര്‍ക്കാര്‍ പൂര്‍ണമായി അട്ടിമറിച്ചെന്നും ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റനാണ് ഈ സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയതെന്നും അദ്ദേഹം വിമര്‍ശിച്ചു. മുതലപ്പൊഴിയിലും വിഴിഞ്ഞത്തും മത്സ്യതൊഴിലാളികളെ കാണാതായിട്ട് 10 ദിവസത്തിനു ശേഷമാണ് ഒരു മന്ത്രി അവരുടെ വീട്ടില്‍ പോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ സംസ്ഥാനത്ത് പ്രളയം ഉണ്ടായപ്പോള്‍ അനുഭവസമ്പത്തുള്ള ഒരു ഉദ്യോഗസ്ഥര്‍ പോലും ഉണ്ടായിരുന്നില്ലെന്നും ഇത് എല്ലാ വകുപ്പുകളെയും ബാധിക്കുകയും പൊതുവിതരണ സംവിധാനം താളം തെറ്റുകയും ചെയ്‌തെന്നും ജി ആര്‍ അനില്‍ പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























