കാരയ്ക്കാട് കസവ് സാംസ്കാരിക സമിതിയുടെ “കസവ് പുരസ്കാരം” കെ.ജയകുമാറിന്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കാരയ്ക്കാട് കസവ് സാംസ്കാരിക സമിതിയുടെ രണ്ടാമത് കസവ് പുരസ്കാരം കെ.ജയകുമാറിന് ലഭിച്ചു. ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ പുരസ്കാരം കൈമാറി. കല, സാഹിത്യം, സംസ്കാരം, പൊതുഭരണം എന്നീ മേഖലകളിലെ സമഗ്ര സംഭാവനകളും മാതൃഭാഷയ്ക്കും കേരളത്തിന്റെ വികസനത്തിനും നൽകിയ നിസ്തുല സേവനങ്ങളും പരിഗണിച്ചാണ് അവാർഡ് നൽകിയത്. 20000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. കസവ് പ്രസിഡണ്ട് കൃഷ്ണകുമാർ കാരയ്ക്കാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീരാജ് കെ. സ്വാഗതം ആശംസിച്ചു.

സംഘാടക സമിതി ചെയർമാൻ വി.ആർ സതീഷ് കുമാർ ആമുഖ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ പി.ആർ വിജയകുമാർ പ്രശസ്തി പത്രം വായിച്ചു. മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മനു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനു റ്റി., പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുരേഷ് കുമാർ പി.ജി., കസവ് വനിത വിഭാഗം സെക്രട്ടറി ഷീല ജയൻ, എഴുത്തുകാരി ബിന്ദു ആർ.തമ്പി, ജോയിന്റ് സെക്രട്ടറി സുരേഷ് ബാബു വി.കെ, വൈസ് പ്രസിഡണ്ട് ഷജിവ് കെ.നാരായണൻ തുടങ്ങിയവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂല്‍ വിട്ട 20 വിമത എംപിമാര്‍ക്ക് സുപ്രീംകോടതി നോട്ടീസ്

0
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി ഓഫ്...

സൂറത്തിൽ മത്സ്യച്ചന്തയ്ക്ക് നരേന്ദ്ര മോദിയുടെ പേര് നൽകിയ സംഭവത്തിൽ എതിർപ്പുമായി ഒരുവിഭാഗം വ്യാപാരികൾ

0
സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ പുതിയതായി നിർമ്മിച്ച മത്സ്യച്ചന്തയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...