കണ്ണൂര്‍: ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പരക്കെ അക്രമസംഭവങ്ങളുണ്ടായ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ ഇന്ന് ജില്ലാ കളക്ടര്‍ സമാധാന യോഗം വിളിച്ചു.
ജില്ലാ കളക്ടറേറ്റില്‍ ഇന്ന് രാവിലെ 11 മണിക്കാണ് യോഗം. യോഗത്തില്‍ പ്രധാന രാഷ്ട്രിയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കന്മാര് പങ്കെടുക്കും. മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നാലെ സിപിഎം പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ വ്യാപകമായ അക്രമം നടന്നിരുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ്, ബ്രാഞ്ച് കമ്മിറ്റി ഓഫീസ് എന്നിവയ്ക്കെല്ലാം തീയിട്ടു. പെരിങ്ങത്തൂര്‍, പരിങ്ങളം, കൊച്ചിയങ്ങാടി, കടവത്തൂര്‍ എന്നീ സ്ഥലങ്ങളിലാണ് ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. അക്രമം തുടരുന്ന പശ്ചാത്തലത്തിലാണ് കളക്ടര്‍ യോഗം വിളിച്ചിരിക്കുന്നത്.