ഡല്‍ഹി: പാരിസ് ഒളിംപിക്സ് ഷൂട്ടിംഗില്‍ ഇരട്ട വെങ്കലം സ്വന്തമാക്കിയ മനു ഭാക്കര്‍ ഇന്ത്യയില്‍ മടങ്ങിയെത്തി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൃദ്യമായ സ്വീകരണമാണ് താരത്തിന് രാജ്യം നല്‍കിയത്. പാരീസില്‍ നിന്ന് നേരിട്ടുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ രാവിലെ 9.20ന് ആണ് മനു നാട്ടിലെത്തിയത്. എയര്‍പോര്‍ട്ട് എക്സിറ്റില്‍ നിന്ന് പുറത്തിറങ്ങിയ മനുവിനെ പൂച്ചെണ്ടുകള്‍ നല്‍കിയും ഹാരമണിയിച്ചും തോളിലേറ്റിയും ആരാധകര്‍ തങ്ങളുടെ സന്തോഷമറിയിച്ചു. മനുവിന്റെ കോച്ച് ജസ്പാല്‍ റാണ ഒപ്പമുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഒളിംപിക്സിന്റെ ഒരു പതിപ്പില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന ചരിത്രം കുറിച്ചാണ് മനു നാട്ടിലെത്തിയത്. മുമ്പ്, ബ്രിട്ടീഷ്-ഇന്ത്യന്‍ അത്ലറ്റ് നോര്‍മന്‍ പ്രിച്ചാര്‍ഡ് മാത്രമാണ് 1900 ഒളിംപിക്സില്‍ 200 മീറ്റര്‍ സ്പ്രിന്റിലും 200 മീറ്റര്‍ ഹര്‍ഡില്‍സിലും രണ്ട് വെള്ളി മെഡലുകൾ നേടിയത്. ഒളിംപിക്സ് ഷൂട്ടിംഗില്‍ 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ മെഡല്‍ നേടുന്നത്. രാജ്യത്തിന് വേണ്ടിയും കായികത്തിനുംവേണ്ടിയും തന്റെ ജീവിതം സമര്‍പ്പിച്ചിരിക്കുന്നു. ഇനിയും രാജ്യത്തിനായി മെഡലുകള്‍ നേടാനുള്ള ശ്രമം തുടരുമെന്നും 22കാരി പ്രതികരിച്ചു. ഇന്ത്യന്‍ ഷൂട്ടിംഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമാകുകയാണ് തന്റെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.