ഇ​ര​ട്ട വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി​യ മ​നു ഭാ​ക്ക​ര്‍ ഇ​ന്ത്യ​യി​ല്‍ മ​ട​ങ്ങി​യെ​ത്തി

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍​ഹി: പാ​രി​സ് ഒ​ളിം​പി​ക്‌​സ് ഷൂ​ട്ടിം​ഗി​ല്‍ ഇ​ര​ട്ട വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി​യ മ​നു ഭാ​ക്ക​ര്‍ ഇ​ന്ത്യ​യി​ല്‍ മ​ട​ങ്ങി​യെ​ത്തി. ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണ​മാ​ണ് താ​ര​ത്തി​ന് രാജ്യം ന​ല്‍​കി​യ​ത്. പാ​രീ​സി​ല്‍ നി​ന്ന് നേ​രി​ട്ടു​ള്ള എ​യ​ര്‍​ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ രാ​വി​ലെ 9.20ന് ​ആ​ണ് മ​നു നാ​ട്ടി​ലെ​ത്തി​യ​ത്. എ​യ​ര്‍​പോ​ര്‍​ട്ട് എ​ക്‌​സി​റ്റി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ മ​നു​വി​നെ പൂ​ച്ചെ​ണ്ടു​ക​ള്‍ ന​ല്‍​കി​യും ഹാ​ര​മ​ണി​യി​ച്ചും തോ​ളി​ലേ​റ്റി​യും ആ​രാ​ധ​ക​ര്‍ ത​ങ്ങ​ളു​ടെ സ​ന്തോ​ഷ​മ​റി​യി​ച്ചു. മ​നു​വിന്‍റെ കോ​ച്ച് ജ​സ്പാ​ല്‍ റാ​ണ​ ഒപ്പ​മു​ണ്ടാ​യി​രു​ന്നു. സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര കാ​ല​ഘ​ട്ട​ത്തി​ല്‍ ഒ​ളിം​പി​ക്‌​സിന്‍റെ ഒ​രു പ​തി​പ്പി​ല്‍ ര​ണ്ട് മെ​ഡ​ലു​ക​ള്‍ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​രി എ​ന്ന ച​രി​ത്രം കു​റി​ച്ചാ​ണ് മ​നു നാ​ട്ടി​ലെ​ത്തി​യ​ത്. മു​മ്പ്, ബ്രി​ട്ടീ​ഷ്-​ഇ​ന്ത്യ​ന്‍ അ​ത്‌ല​റ്റ് നോ​ര്‍​മ​ന്‍ പ്രി​ച്ചാ​ര്‍​ഡ് മാ​ത്ര​മാ​ണ് 1900 ഒ​ളിം​പി​ക്‌​സില്‍ 200 മീ​റ്റ​ര്‍ സ്പ്രി​ന്‍റിലും 200 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ലും ര​ണ്ട് വെ​ള്ളി മെ​ഡ​ലു​ക​ൾ നേ​ടി​യ​ത്. ഒ​ളിം​പി​ക്‌​സ് ഷൂ​ട്ടിം​ഗി​ല്‍ 12 വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​ന്ത്യ മെ​ഡ​ല്‍ നേ​ടു​ന്ന​ത്. രാ​ജ്യ​ത്തി​ന് വേ​ണ്ടി​യും കാ​യി​ക​ത്തി​നും​വേ​ണ്ടി​യും ത​ന്‍റെ ജീ​വി​തം സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്നു. ഇ​നി​യും രാ​ജ്യ​ത്തി​നാ​യി മെ​ഡ​ലു​ക​ള്‍ നേ​ടാ​നു​ള്ള ശ്ര​മം തു​ട​രു​മെ​ന്നും 22കാരി പ്ര​തി​ക​രി​ച്ചു. ഇ​ന്ത്യ​ന്‍ ഷൂ​ട്ടിം​ഗ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച താ​ര​മാ​കു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​വ​ര്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...