Wednesday, July 2, 2025 3:49 pm

മണ്ണുത്തിയിലെ മനുവര്‍ണ വിത്ത് ചതിച്ചു ; ഉണ്ടായത് കൃഷി നാശം – നഷ്ടപരിഹാരം ലഭിക്കാതെ ചീക്കലൂരിലെ കര്‍ഷകര്‍

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ : ബ്ലാസ്റ്റ് രോഗബാധയെ തുടർന്ന് നെൽകൃഷി പൂർണമായി നശിച്ച വയനാട് ചീക്കലൂരിലെ കർഷകർക്ക് നഷ്ടപരിഹാരം വൈകുന്നു. കേരള കാര്‍ഷിക സര്‍വകലാശാലയിൽ നിന്ന് വാങ്ങിയ മനുവര്‍ണ വിത്തുപയോഗിച്ച പാടങ്ങളിലായിരുന്നു രോഗബാധ. വാഗ്ദാനങ്ങൾ നൽകി സർക്കാർ വഞ്ചിച്ചതിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചിരിക്കുകയാണ് കർഷകർ. ചീക്കുല്ലൂരിലെ 250 ഏക്കറിലധികം വരുന്ന നെൽക്കൃഷിയാണ് അഞ്ച് മാസങ്ങൾക്ക് മുൻപ് ബ്ലാസ്റ്റ് രോഗബാധയെ തുടർന്ന് കരിഞ്ഞുണങ്ങിയത്. മണ്ണുത്തി വിത്തുത്പാദന കേന്ദ്രത്തിൽ നിന്നാണ് ഇവിടേക്ക് കർഷകർ മനുവർണ എന്ന വിത്തിറക്കിയത്. ഏറെ ഗുണമേന്മയുള്ള വിത്താണിതെന്നായിരുന്നു ബന്ധപ്പെട്ടവർ അറിയിച്ചത്.

എന്നാൽ മനുവർണ്ണ വിത്തിറക്കിയ കർഷകർ വഞ്ചിതരായി. ആദിവസികൾ ഉൾപ്പടെയുള്ള 80 കർഷകർക്കായി ഒന്നേക്കാൽ കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. നെൽക്കതിരുകൾ വന്ന കർഷകർക്ക് ഏക്കറിനു 14,000 രൂപ വീതം അടിയന്തരമായി നഷ്ടപരിഹാരം നൽകുമെന്ന് കൃഷി ഓഫീസർ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പ്രളയ കാലത്ത് വലിയ നഷ്ടങ്ങൾ നേരിട്ടവരാണ് ചീക്കല്ലൂരിലെ നെൽ കർഷകർ. സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് സമരപരിപാടികളിലേക്ക് നീങ്ങാനാണ് കർഷകരുടെ തീരുമാനം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എഴുപതോളം കേസുകളില്‍ പ്രതിയായ അന്തര്‍ജില്ലാ മോഷ്ടാവ് പിടിയിലായി

0
കോഴിക്കോട്: പോലീസിന്‍റെ വാഹന പരിശോധനയ്ക്കിടയില്‍ എഴുപതോളം കേസുകളില്‍ പ്രതിയായ അന്തര്‍ജില്ലാ മോഷ്ടാവ്...

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൃക്കുന്നപ്പുഴ യൂണിറ്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

0
ഹരിപ്പാട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൃക്കുന്നപ്പുഴ...

മുംബൈയിൽ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപികയും സുഹൃത്തും അറസ്റ്റിൽ

0
മുംബൈ: മുംബൈയിൽ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപികയായ യുവതിയും സുഹൃത്തും...

മഹിളാ സാഹസ് കേരളയാത്ര സമാപിച്ചു

0
ചെങ്ങന്നൂർ : മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ നയിക്കുന്ന...