ബിഹാറിൽ ആദ്യ ട്രാൻസ്‌വുമൺ സബ് ഇൻസ്‌പെക്ടറായി ചരിത്രം കുറിച്ച് മാൻവി മധു കശ്യപ്

For full experience, Download our mobile application:
Get it on Google Play

പാട്‌ന: ബിഹാറിലെ ആദ്യ ട്രാൻസ്‌വുമൺ സബ് ഇൻസ്‌പെക്ടറായി ചരിത്രം കുറിച്ചിരിക്കുകയാണ് മാൻവി മധു കശ്യപ്. ട്രാൻസ്‌ജെൻഡർ ആയതിന്റെ പേരിൽ എസ് ഐ പരീക്ഷയ്‌ക്ക് പരിശീലനം നൽകാൻ കോച്ചിംഗ് സെന്ററുകൾ പോലും വിമുഖത പ്രകടിപ്പിച്ചിരുന്നു. അവിടെ നിന്നാണ് കഠിനാധ്വാനത്തിലൂടെ മാൻവി ഈ നേട്ടം സ്വന്തമാക്കിയത്. ബിഹാറിലെ ബങ്ക ജില്ലയിലെ ഒരു കൊച്ചുഗ്രാമത്തിൽ നിന്നും വന്ന തനിക്ക് ഇത് സ്വപ്ന സാക്ഷാത്കാരമാണെന്ന് മാൻവി പറയുന്നു. ഒപ്പം നിന്ന ഓരോ വ്യക്തിയോടും നന്ദിപറയുന്നുവെന്നും മാൻവി കൂട്ടിച്ചേർത്തു. തന്റെ യാത്രകൾ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. പൊലീസ് യൂണിഫോമിൽ സ്വന്തം ഗ്രാമം സന്ദർശിക്കണം. കഠിനാധ്വാനവും സമർപ്പണവും ഉണ്ടെങ്കിൽ എന്തും നേടിയെടുക്കാൻ സാധിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തണം.

മാൻവി ഇത് പറയുമ്പോൾ ആ മുഖത്ത് വിടരുന്നത് തികഞ്ഞ ആത്മവിശ്വാസം. ബിഹാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദൊസ്താനസഫർ എന്ന എൻജിഒയുടെ സ്ഥാപക സെക്രട്ടറി രേഷ്മ പ്രസാദും റഹ്‌മാൻ സാറുമാണ് തന്റെ സ്വപ്‌നങ്ങൾ വീണ്ടും നെയ്തുകൂട്ടി തന്നതെന്ന് മാൻവി പറയുന്നു. മാൻവിയുടെ വിജയം ട്രാൻസ്ജെൻഡർ സമൂഹത്തിന് മുഴുവൻ ആഘോഷത്തിനുളള അവസരമാണെന്ന് രേഷ്മ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...