തലപ്പാടി : അതിര്‍ത്തിയായ തലപ്പാടിയില്‍ കേരളത്തിലേക്ക് കടക്കാനാകാതെ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. നടുറോഡില്‍ സാമൂഹിക അകലം പാലിക്കാതെയാണ് ആള്‍ക്കൂട്ടം അനുഭവപ്പെട്ടിരിക്കുന്നത്. ചികിത്സാവശ്യത്തിന് എത്തിയവരടക്കം പെരുവഴിയിലാണ്. രണ്ടു ദിവസം മുമ്പേ ഇവിടെ എത്തിയവര്‍ വരെ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം സംസ്ഥാനത്തേക്ക് പാസില്ലാതെ മടങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. കേരള സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
കേരളത്തിലേക്ക് കടക്കാനാകാതെ തലപ്പാടിയില്‍ ആള്‍ക്കൂട്ടം ; കേരള സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും ആക്ഷേപം
RECENT NEWS
Advertisment