പെരിങ്ങത്തൂര്‍ : മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട നാലാം പ്രതി ശ്രീരാഗിന്റെതെന്ന് കരുതുന്ന ഷര്‍ട്ട് അന്വേഷണസംഘം കണ്ടെത്തി. കൊലപാതകം നടന്ന സ്ഥലത്തിന് തൊട്ടടുത്ത പറമ്പില്‍നിന്നാണ് ഞായറാഴ്ച ഷര്‍ട്ട് കണ്ടെടുത്തത്. കൊലക്ക് ശേഷം രക്ഷപെടുന്നതിനിടയില്‍ തെളിവ് നശിപ്പിക്കുന്നതിനാകാം ഷര്‍ട്ട് ഉപേക്ഷിച്ചതെന്നാണ് അന്വേഷണസംഘം കരുതുന്നത്.
അതിനിടെ ഐ.ജി സ്പര്‍ജന്‍ കുമാര്‍, ഡിവൈ.എസ്.പി വിക്രമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം മന്‍സൂറിന്റെ വീട് ഞായറാഴ്ച സന്ദര്‍ശിച്ചു. തിങ്കളാഴ്ച അന്വേഷണച്ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമാണ് സംഘം വീട്ടിലെത്തിയത്. മന്‍സൂര്‍ കൊല്ലപ്പെട്ട സ്ഥലവും സംഘം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. വീട്ടുകാരില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞശേഷമാണ് സംഘം മടങ്ങിയത്.
അതിനിടെ കേസിലെ പ്രതി രതീഷിന്റെ മൃതദേഹം ശനിയാഴ്ച രാത്രി നിരവധി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചിരുന്നു