മന്‍സൂറി​ന്റെ കൊലപാതകം : പ്രതിയുടേതെന്ന്​ കരുതുന്ന ഷര്‍ട്ട്​ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പെരിങ്ങത്തൂര്‍ : മുസ്​ലിം ലീഗ്​ പ്രവര്‍ത്തകന്‍ മന്‍സൂറി​ന്റെ  കൊലപാതകത്തില്‍ ഉള്‍പ്പെ​ട്ട നാലാം പ്രതി ശ്രീരാഗി​​ന്റെതെന്ന്​ കരുതുന്ന ഷര്‍ട്ട്​ അന്വേഷണസംഘം ക​ണ്ടെത്തി. കൊലപാതകം നടന്ന സ്​ഥലത്തിന്​ തൊട്ടടുത്ത പറമ്പില്‍നിന്നാണ്​ ഞായറാഴ്​ച ഷര്‍ട്ട്​ കണ്ടെടുത്തത്​. കൊലക്ക്​ ശേഷം രക്ഷപെടുന്നതിനിടയില്‍ തെളിവ്​ നശിപ്പിക്കുന്നതിനാകാം ഷര്‍ട്ട്​ ഉപേക്ഷിച്ചതെന്നാണ്​ അന്വേഷണസംഘം കരുതുന്നത്.

അതിനിടെ ഐ.ജി സ്​പര്‍ജന്‍ കുമാര്‍, ഡിവൈ.എസ്​.പി വിക്രമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച്​ സംഘം മന്‍സൂറി​ന്റെ  വീട്​ ഞായറാഴ്​ച സന്ദര്‍ശിച്ചു. തിങ്കളാഴ്​ച അന്വേഷണച്ചുമതല ഏറ്റെടുക്കുന്നതി​ന്റെ  ഭാഗമാണ്​ സംഘം വീട്ടിലെത്തിയത്​. മന്‍സൂര്‍ കൊല്ലപ്പെട്ട സ്​ഥലവും സംഘം സന്ദര്‍ശിച്ച്‌​ സ്​ഥിതിഗതികള്‍ വിലയിരുത്തി. വീട്ടുകാരില്‍നിന്ന്​ വിവരങ്ങള്‍ ചോദിച്ചറിഞ്ഞശേഷമാണ്​ സംഘം മടങ്ങിയത്​.

അതിനിടെ കേസിലെ പ്രതി രതീഷി​ന്റെ മൃതദേഹം ശനിയാഴ്​ച രാത്രി നിരവധി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്​കരിച്ചിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...