Wednesday, April 16, 2025 5:37 am

മാവോവാദി നേതാവ് സി.പി ജലീലിന്റെ കൊലപാതകം : അന്വേഷണ റിപ്പോര്‍ട്ട് പോലീസ് പൂഴ്ത്തി വെയ്ക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മാവോവാദി നേതാവ് സി.പി ജലീലിനെ പോലീസ് വെടിവെച്ചു കൊന്നിട്ട് ഒന്നര വര്‍ഷമാകുമ്പോഴും പോലീസ് അന്വേഷണ റിപ്പോര്‍ട്ട്  ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്വേഷ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് സമര്‍പ്പിക്കാന്‍ വയനാട് ജില്ലാ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഫോറന്‍സിക് പരിശോധനയ്ക്ക് പോലീസ് ഹാജരാക്കിയ ആയുധങ്ങള്‍ തിരികെ ആവശ്യപ്പെട്ട് കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് കോടതിയെ സമീപിച്ചതിനെ എതിര്‍ത്ത് ജലീലിന്റെ സഹോദരന്‍ സി പി റഷീദ് കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണ റിപോര്‍ട്ട് സംബന്ധിച്ച്‌ കോടതി ഇടപെടല്‍ നടത്തിയത്.

2019 മാര്‍ച്ച്‌ 6നായിരുന്നു വയനാട് വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ വെച്ച്‌ രാത്രി 9 മണിയോടെ സി.പി. ജലീലിനെ പോലീസ് വെടിവെച്ചു കൊന്നത്. ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് സിപി ജലീല്‍ കൊല്ലപ്പെട്ടതെന്നാണ് പോലീസ് വിശദീകരണം. രാത്രി ഒമ്പത് മണിയോടെ റിസോര്‍ട്ടില്‍ എത്തിയ മാവോവാദികള്‍ ഉടമയോട് പണം ആവശ്യപ്പെട്ടുവെന്നും ഇത് വാക്കുതര്‍ക്കത്തില്‍ കലാശിച്ചുവെന്നും പോലീസ് പറഞ്ഞിരുന്നു. തുടര്‍ന്ന് റിസോര്‍ട്ട് നടത്തിപ്പുകാര്‍ വിവരമറിയിച്ചതോടെ സ്ഥലത്തെത്തിയ പോലീസ് സംഘവും തണ്ടര്‍ബോള്‍ട്ടും മാവോവാദികളെ നേരിടുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞിരുന്നത്.

എന്നാല്‍ ജലീലിന്റേത് പോലീസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഏറ്റമുട്ടല്‍ കൊലപാതകമായിരുന്നെന്ന് ജലീലിന്റെ കുടുംബം ആരോപിച്ചിരുന്നു. വസ്തുതകള്‍ പുറത്ത് കൊണ്ടുവരുന്നതിന് വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്ത് വന്നു. 2019 ജൂലൈയില്‍ ജലീലിന്റെ സഹോദരനും ‘ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം’ സംസ്ഥാന സെക്രട്ടറിയുമായ സി.പി. റഷീദ് വയനാട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഇതു സംബന്ധിച്ച്‌ പരാതി നല്‍കി.

തലക്കേറ്റ വെടി കാരണമാണ് ജലീല്‍ കൊല്ലപ്പെട്ടതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുറത്തുവന്നിട്ടുണ്. ജലീലിന്റെ ശരീരത്തില്‍ മൂന്നിടങ്ങളിലായി വേറെയും വെടിയേറ്റിരുന്നു. ഏക പക്ഷീയമായ വെടിവെപ്പാണ് ഉണ്ടായതെന്നതിനുള്ള തെളിവായി ഇതെല്ലാമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വയനാട് ജില്ലാ സെഷന്‍സ് കോടതി ജലീലിന്റെ മരണം സംബന്ധിച്ച്‌ കുടുംബത്തിന്റെ പരാതികള്‍ കൂടെ പരിഗണിച്ച്‌ അന്വേഷിച്ച്‌ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് 2019ല്‍ ആവശ്യപ്പെട്ടിരുന്നു. മാവോവാദികളുമായി ഏറ്റുമുട്ടല്‍ നടന്നതിന് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ എല്ലാ തെളിവുകളുമുണ്ടെന്നു പറഞ്ഞ പോലീസ് ഒന്നര വര്‍ഷമാകാറായിട്ടും അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവതിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

0
ദില്ലി : ദില്ലിയിൽ റോഡരികിൽ യുവതിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി....

വിനോദ സഞ്ചാരികളുടെ കാറിന് തീപിടിച്ചു

0
മൂന്നാർ : മറയൂർ സന്ദർശിച്ചു മടങ്ങവേ വിനോദ സഞ്ചാരികളുടെ കാറിന് തീപിടിച്ചു....

പെട്രോൾ അടിക്കാൻ എത്തിയ ബൈക്കിലെ പടക്കം പെട്ടിതെറിച്ചു

0
തൃശൂർ : ഇരിങ്ങാലക്കുട ചേലൂർ പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ എത്തിയ...

തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും പെൺകുഞ്ഞുങ്ങളും മരിച്ചു

0
കൊല്ലം : കൊല്ലം കരുനാ​ഗപ്പള്ളിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയ്ക്ക്...