കേരളത്തിനു പുറത്തുനിന്ന് കൊണ്ടുവരുന്ന പൂക്കള്‍ക്ക് മാത്രം വിലക്ക് ; പ്രതിഷേധവുമായി പുഷ്പ വ്യാപാരികളും തൊഴിലാളികളും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്തിന് പുറത്തുനിന്നുള്ള പൂക്കള്‍ക്ക്  ഓണക്കാലത്ത് വിലക്കേര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി അടിയന്തിരമായി പുനപരിശോധിക്കണമെന്ന്  ഓൾ കേരള ഫ്ളവർ മർച്ചന്റ്സ് അസോസിയേഷൻ  സംസ്ഥാന കമ്മിറ്റി  മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം മുഖ്യമന്ത്രിക്ക് ഇ മെയിലായി നല്‍കി.

സര്‍ക്കാര്‍ തീരുമാനം പുഷ്പവ്യാപാരികളേയും തൊഴിലാളികളെയും വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഓണക്കാലത്താണ് ഏറ്റവും കൂടുതല്‍ പൂക്കള്‍ കച്ചവടം നടക്കുന്നത്. ഭക്ഷ്യധാന്യങ്ങള്‍, പാല്‍ , പച്ചക്കറികള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നുമാണ് കേരളത്തില്‍ എത്തുന്നത്‌. കോവിഡിന്റെ പേരില്‍ ആണെങ്കില്‍ ഇതൊക്കെ നിരോധിക്കേണ്ടതാണ്, എന്നാല്‍ പൂക്കള്‍ മാത്രം കൊണ്ടുവരുന്നതിനാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. തിരുവോണത്തിനുപോലും മുഴുപ്പട്ടിണി കിടക്കേണ്ട അവസ്ഥയിലാണ് പുഷ്പ വ്യാപാരികളും തൊഴിലാളികളും. മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട് ഈ വിഷയത്തില്‍ പരിഹാരം ഉണ്ടാക്കണമെന്നും ഓൾ കേരള ഫ്ളവർ മർച്ചന്റ്സ് അസോസിയേഷൻ  സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...