പത്തനംതിട്ട: കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ പത്മഭൂഷണ്‍ മാര്‍ ക്രിസോസ്റ്റത്തിന്റെ മുറിയില്‍ ഇന്ന് രാവിലെ മനുഷ്യാവകാശ സംഘത്തിന്റെ മിന്നല്‍ പരിശോധന. ഡെപ്യൂട്ടി ഡിഎംഒ, കാര്‍ഡിയോളജിസ്‌റ്, ഫിസിഷന്‍, പ്ലള്‍മനോളജിസ്റ്റ് എന്നിവരടങ്ങിയ മെഡിക്കല്‍ സംഘം ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായെ സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി.
തിരുമേനിയോട് നേരിട്ട് ആരോഗ്യവിവരങ്ങള്‍ അവര്‍ തിരക്കി. സ്വതസിദ്ധമായ നര്‍മ്മ ഭാവനയോടെ തിരുമേനി അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. ഭക്ഷണം യഥാസമയം ലഭിക്കുന്നോ എന്ന ചോദ്യത്തിന് 103 വയസ്സുകാരന് കിട്ടേണ്ട ഫുഡ് അല്ല എനിക്ക് ലഭിക്കുന്നതെന്ന് തിരുമേനി പറഞ്ഞു.
അത്ഭുതത്തോടെ നോക്കിനിന്ന മെഡിക്കല്‍ സംഘത്തോട് തിരുമേനി തുടര്‍ന്നു. ’18കാരന് ആവശ്യമുള്ള ഫുഡ് ആണ് എനിക്ക് കിട്ടുന്നത്. അതു മുഴുവന്‍ കഴിക്കാന്‍ എനിക്ക് കഴിയുന്നില്ല. മാരാമണ്‍ അരമനയില്‍ പോകണോ എന്ന ചോദ്യത്തിന് ഇപ്പോഴത്തെ എന്റെ ആരോഗ്യ സ്ഥിതിയില്‍ എനിക്ക് ഒരു ആശുപത്രിയില്‍ കിടക്കുന്നതാണ് നല്ലത് എന്ന് മറുപടി പറഞ്ഞു. എനിക്ക് വേണ്ട എല്ലാ സുഖസൗകര്യങ്ങളും ഇവിടെ ലഭിക്കുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ സംഘം തിരുമേനിയെ എല്ലാ പരിശോധനകളും നടത്തി.