കൊച്ചി : ആലപ്പുഴ ഇരട്ട കൊലപാതകങ്ങളിൽ അതിരൂക്ഷ വിമർശനവുമായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി. നിഷ്പ്രയാസം നടക്കാവുന്ന സംഭവങ്ങളായി കൊലപാതകങ്ങൾ മാറുന്നുവെന്നും സമാധാനം ഇല്ലാതാകുന്ന സാഹചര്യമാണ് ഇന്നുണ്ടാകുന്നതെന്നും മാർ ജോർജ് ആലഞ്ചേരി കുറ്റപ്പെടുത്തി. ഇതെല്ലാം കക്ഷിരാഷ്ട്രീയത്തിൻ്റെ ഭാഗമായാണ് നടക്കുന്നതെന്നും എന്ത് കാരണം കൊണ്ടും കൊലപാതകങ്ങൾ ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ കൊലപാതകത്തിന് എതിരെ പൊതു മനഃസാക്ഷി ഉയരണമെന്നും രാഷ്ട്രീയ നേതാക്കൾ കൊലപാതകത്തിന് എതിരെ ശക്തമായ നിലപാടെടുക്കണമെന്നും കർദിനാൾ ആഹ്വാനം ചെയ്തു. രാഷ്ട്രീയ കൊലപാതകങ്ങൾ എതിരെ ശക്തമായ നിയമ സംവിധാനങ്ങൾ പ്രാബല്ല്യത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു.