മാരാമണ്‍ : ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന് തുടക്കം കുറിച്ചുകൊണ്ട് ആദ്യയോഗം ഇന്ന് നടന്നു. ഉച്ചകഴിഞ്ഞ് 2.30 നു മാർത്തോമ്മാ സഭ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലിത്ത ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിർവ്വഹിച്ചു. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് അഭിവന്ദ്യ യുയാക്കീം മാർ കുർലോസ്സ് തിരുമേനി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വചന സൂക്തങ്ങള്‍ കേള്‍ക്കാന്‍ പമ്പാ മണല്‍പ്പരപ്പിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആന്റോ ആന്റണി എം.പി, വീണാ ജോര്‍ജ്ജ് എം.എല്‍.എ, പി.സി വിഷ്ണു നാഥ് എം.എല്‍.എ ഉള്‍പ്പെടെ പ്രമുഖരും ഉത്ഘാടന സമ്മേളനത്തില്‍ എത്തിയിരുന്നു.
കോഴഞ്ചേരി – മാരാമൺ പമ്പാ നദിയിലെ മണൽപ്പരപ്പിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് ആയിരങ്ങള്‍ പങ്കെടുക്കുന്ന കൺവൻഷൻ നടക്കുന്നത്. തികച്ചും പരിസ്ഥിതി സൗഹാർദ്ദ ക്രമീകരണങ്ങളാണ് ഇപ്രാവശ്യം നടപ്പാക്കിയിടുള്ളത്. സഭയിലെ ബിഷപ്പുമാരെ കൂടാതെ ആർച്ചു ബിഷപ്പ് കെയ് മാരി ഗോഡ്സർവത്തി( ഓസ്‌ട്രേലിയ ), ബിഷപ്പ് ഡിനോ ഗബ്രിയേൽ (ദക്ഷിണാഫ്രിക്ക ), റവ ഡോ മോണോ ദീപ് ഡാനിയേൽ (ഡൽഹി), റവ ഡോ ജോൺ സാമുവേൽ (ചെന്നൈ ) എന്നിവരാണ് മുഖ്യ പ്രസംഗകർ.
ഫെബ്രുവരി 16 വരെ നടത്തപ്പെടുന്ന കൺവൻഷനിൽ എക്യൂമിനിക്കൽ സമ്മേളനം, വനിതാ സമ്മേളനം, യുവജന യോഗങ്ങൾ, സാമൂഹീക തിൻമകൾക്കെതിരെ ഉള്ള യോഗം, കുഞ്ഞുങ്ങൾക്കായുള്ള പ്രത്യേക മീറ്റിങ്ങുകൾ തുടങ്ങിയവ ക്രഉണ്ടാകും. 15 തീയതി രാവിലത്തെ യോഗം ശതോത്തര രജതജൂബിലി സമാപന സമ്മേളനമായി ക്രമീകരിച്ചിരിക്കുന്നു.
കൺവൻഷനോടനുബന്ധിച്ച് 16 ഞായറാഴ്ച രാവിലെ ചിറയറമ്പ്, മാരാമൺ, കോഴഞ്ചേരി പള്ളികളിൽ വിശുദ്ധ കുർബാനയും ക്രമീകരിച്ചിട്ടുണ്ട്.