കേന്ദ്ര ബജറ്റ്‌ ജനവിരുദ്ധം : എൽഡിഎഫ്‌ പ്രതിഷേധം 18ന്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ 18-ന്‌ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക്‌ എൽഡിഎഫ്‌ പ്രതിഷേധമാർച്ച്‌ സംഘടിപ്പിക്കും. 140 നിയമസഭാ മണ്ഡലത്തിലാണ്‌ മാർച്ചും പ്രതിഷേധയോഗവും നടത്തുന്നത്‌. കേന്ദ്രബജറ്റിനെതിരെ 12 മുതൽ 18 വരെ നടക്കുന്ന ദേശീയ പ്രചാരണത്തിന്റെ ഭാഗമായാണ്‌ പ്രതിഷേധമെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ പ്രസ്‌താവനയിൽ പറഞ്ഞു.

എൽഐസിയടക്കം രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങള്‍  വിറ്റഴിക്കാൻ ലക്ഷ്യമിടുന്ന കേന്ദ്ര ബജറ്റ്‌ കേരളത്തെ പാടെ തഴഞ്ഞിരിക്കുകയാണ്‌. സംസ്ഥാനത്തിന്റെ ഒരു പദ്ധതിപോലും അംഗീകരിച്ചില്ല. റെയിൽവേ, എയിംസ്‌, റെയിൽകോച്ച്‌ ഫാക്ടറി, ശബരി റെയിൽപാത തുടങ്ങിയവയ്‌ക്ക്‌ ഒരു രൂപപോലും വകയിരുത്തിയിട്ടില്ല. പ്രളയസഹായം നൽകാതെ കേരളത്തോട്‌ കാണിച്ച ക്രൂരത ബജറ്റിലും ആവർത്തിച്ചിരിക്കുകയാണ്‌. ഇതിനെതിരെയുള്ള പ്രക്ഷോഭത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിചേരണമെന്നും അദ്ദേഹം അഭ്യർഥിച്ചു

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപി ജോൺ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സിപിഐ നേതാവ് ആനിരാജ

0
ഡൽഹി: സിപി ജോൺ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സിപിഐ നേതാവ്...

അതിതീവ്ര മഴ മുന്നറിയിപ്പ് ; 8 ജില്ലകളിൽ റെഡ് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത്...

ചിത്ര പി.അരുണിമയെ സസ്‌പെൻഡ് ചെയ്തത് ഐഎഎസ്, കെഎഎസ് ഉദ്യോസ്ഥരുടെ കടുത്ത സമ്മർദം മറികടന്നെന്ന് റിപ്പോർട്ട്

0
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി.അരുണിമയെ സസ്‌പെൻഡ്...

കെ.ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ പേരിനൊപ്പം ചേർത്തിരുന്ന ‘എംഎൽഎ’ എന്ന പദം നീക്കം...

0
തിരുവനന്തപുരം: മുൻ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ പേരിനൊപ്പം...