തിരുവല്ല : മാരാമണ്‍ കണ്‍വന്‍ഷന്‍ ശതോത്തര രജത ജൂബിലിയോട് അനുബന്ധിച്ച് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ‘എന്റെ മാരാമണ്‍’ ചിത്രരചനാ മത്സരം നടത്തും. A3 സൈസ് കടലാസില്‍ വര്‍ണ ചിത്രങ്ങളാണ് വരയ്‌ക്കേണ്ടത്. മാരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വരച്ച് ജനറല്‍ സെക്രട്ടറി മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം, എസ്.സി.എസ് കോമ്പൗണ്ട്, തിരുവല്ല-689101 എന്ന വിലാസത്തിലോ [email protected] എന്ന ഇമെയിലിലോ ഫെബ്രുവരി 6 ന് മുമ്പായി നല്‍കേണ്ടതാണ്. ആദ്യത്തെ മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ചിത്രങ്ങള്‍ക്കും തെരഞ്ഞെടുക്കപ്പടുന്ന ചിത്രങ്ങള്‍ക്കും സമ്മാനങ്ങള്‍ നല്‍കും. ഈ ചിത്രങ്ങള്‍ മണല്‍പ്പുറത്ത് കണ്‍വന്‍ഷനോട് അനുബന്ധിച്ചു നടത്തുന്ന ശതോത്തര രജത ജൂബിലി ചിത്ര-പത്ര പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തും.
ഫോണ്‍ : 0469 2630587
‘എന്റെ മാരാമണ്‍’ ചിത്രരചനാ മത്സരം
RECENT NEWS
Advertisment