പത്തനംതിട്ട : മാരാമൺ കണ്‍വെന്‍ഷന്‍ നഗറില്‍ ആരോഗ്യ വകുപ്പിന്റെ സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ അറിയിച്ചു. കൊറോണയെക്കുറിച്ചുള്ള സംശയങ്ങള്‍ ഈ സ്റ്റാളില്‍ നിന്നും ദൂരീകരിക്കാം. ഇതിനു പുറമേ ഫസ്റ്റ് എയ്ഡ്, ജീവിതശൈലി രോഗപരിശോധന, അടിയന്തര ഘട്ടങ്ങളില്‍ ആംബുലന്‍സ് സഹായം എന്നിവയും ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പാരാമെഡിക്കല്‍, പബ്ലിക് ഹെല്‍ത്ത് വിഭാഗം ജീവനക്കാരടങ്ങുന്ന സംഘമാണ് ഡ്യൂട്ടിയിലുള്ളത്. കോറോണാ രോഗ ബോധവത്കരണത്തിനായി ബോര്‍ഡുകളും കണ്‍വെന്‍ഷന്‍ നഗറില്‍ സ്ഥാപിച്ചിട്ടുണ്ട്.
മാരാമണ്‍ കണ്‍വെന്‍ഷന്‍ നഗറില്‍ ആരോഗ്യ വകുപ്പിന്റെ സ്റ്റാള്‍
RECENT NEWS
Advertisment