തിരുവല്ല : മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 12 മുതൽ 19 വരെ നടക്കും. മണല്‍പരപ്പിലേക്കുള്ള പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം ഇന്ന് 9ന് ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത നിർവഹിക്കും. മാര്‍ത്തോമ്മാ സഭയുടെ ചുമതലയില്‍ മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ നേതൃത്വം നല്‍കുന്ന മാരാമണ്‍ കണ്‍വന്‍ഷന്റെ കമ്മിറ്റി രൂപീകരണയോഗത്തിൽ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി റവ.ജിജി മാത്യൂസ്, ലേഖക സെക്രട്ടറി ഡോ.അജിത് വർഗീസ് ജോർജ്, സഞ്ചാര സെക്രട്ടറി റവ.സജി പി. സൈമൺ, ട്രഷറർ ജേക്കബ് സാമുവേൽ എന്നിവർ പ്രസംഗിച്ചു. മാരാമൺ കൺവൻഷന്റെ 128-ാം യോഗത്തിന്റെ നടത്തിപ്പിനായി 23 സബ് കമ്മിറ്റികൾ രൂപീകരിച്ചതായി ജനറൽ സെക്രട്ടറി റവ.ജിജി മാത്യൂസ് അറിയിച്ചു. കൺവൻഷൻ പന്തലിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്താനും ആവശ്യമായ ഓല നൽകാനും താൽപര്യമുള്ളവർ ഡിസംബർ 20ന് മുൻപായി സുവിശേഷ പ്രസംഗ സംഘം ഓഫിസുമായി ബന്ധപ്പെടണം.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]
————————————————–————————————–