ചങ്ങനാശേരി പാറേൽ പള്ളി തിരുനാൾ ഡിസംബർ ഒന്ന് മുതൽ

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശേരി : മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളി തിരുനാൾ ഡിസംബർ ഒന്ന് മുതൽ ഡിസംബർ 18 വരെ നടക്കും. വി.കുർബാന, വചന പ്രഘോഷണം, ജപമാല പ്രദിക്ഷണം, വിവിധ ദേവാലയങ്ങളിൽ നിന്നുള്ള തീർത്ഥാടനം എന്നിവ നടക്കും. ഡിസംബർ 1 ന് വൈകിട്ട് 4 ന് റെക്ടർ വികാരി ജോസഫ് വാണിയപ്പുരയ്ക്കൽ കൊടിയേറ്റ് നിർവഹിക്കും. ഇന്ന് മുതൽ ഡിസംബർ 7 വരെ ദിവസവും 5.30, 7.30, 9.30, 11.30 കുർബാന, മധ്യസ്ഥ പ്രാർത്ഥന, 4.15ന് വചന പ്രഘോഷണം, 5ന് ആഘോഷമായ വി.കുർബാന, 6ന് ജപമാല പ്രദിക്ഷിണം. 4,5,6 തീയതികളിൽ വൈകിട്ട് 7ന് കലാസന്ധ്യ. 7ന് വൈകിട്ട് 6ന് കുരിശടിയിലേക്കുള്ള പ്രദിക്ഷണം ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം സമാപന ആശീർവാദം നൽകും.

എട്ടിന് രാവിലെ 5.30ന് കുർബാന അതിരൂപത സഹായ മെത്രാൻ തോമസ് തറയിൽ, 7.15ന് സപ്രാ, കുർബാന ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം, 9.30 റാസ ഫാ.ജേക്കബ് നടുവിലേക്കളം നേതൃത്വം നൽകും. 12ന് കുർബാന, 2.30 ന് കുർബാന, 4ന് പ്രസുദേന്തിവാഴ്ച, 6ന് പ്രദക്ഷണം. 18ന് കൊടിയിറക്ക് തിരുനാൾ. തിരുനാൾ ദിവസങ്ങളിൽ വചന പ്രഘോഷണം നടക്കുമെന്ന് ഫാ.ചെറിയാൻ കാരിക്കൊമ്പിൽ, ഫാ.ജേക്കബ് വാരിക്കാട്ട്, ഫാ.ടോബിൻ അറുവൻപറമ്പിൽ, ജോസുകുട്ടി കുട്ടംപേരൂർ, സിറിയക് കളത്തിപ്പറമ്പിൽ, വിജി കുന്നിപ്പറമ്പിൽ, ജെയിംസ് തൂമ്പുങ്കൽ എന്നിവർ അറിയിച്ചു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...