കോഴഞ്ചേരി : ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറിയും മാരാമണ്‍ മജസ്റ്റിക് എന്റര്‍ പ്രൈസസ് (കോള്‍ഗേറ്റ്) ഉടമയുമായ റോയിയുടെ മൂത്തമകന്‍ വിജയ് വർഗീസ് ചെറിയാന്‍ (39) അങ്കമാലിയില്‍ വെച്ചുണ്ടായ ബൈക്കപകടത്തില്‍ മരണമടഞ്ഞു. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു അപകടം. മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി മോര്‍ച്ചറിയില്‍. നാളെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം കോഴഞ്ചേരിയിലേക്ക് കൊണ്ടുവരും. സംസ്കാരം പിന്നീട്.