തിരുവനന്തപുരം: ബാങ്കിലെ അഴിമതി പുറത്തു കൊണ്ടു വരാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി സെക്രട്ടറിയുടെ മര്‍ദ്ദനം. മാരായമുട്ടം സഹകരണ ബാങ്കില്‍ നടന്ന വന്‍ തട്ടിപ്പ് പുറത്ത് കൊണ്ടു വരാന്‍ ശ്രമിച്ചതിനാണ് പെരുങ്കടവിള മണ്ഡലം പ്രസിഡന്റ് ജയനെ ഡിസിസി ജനറൽ സെക്രട്ടറി മുട്ടം സുരേഷ് മർദ്ദിച്ചവശനാക്കിയത് മുട്ടം സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് എംഎസ് അനിലിന്റെ സഹോദരനാണ് സുരേഷ്. ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. ഇതാണ് സുരേഷിനെ പ്രകോപിപ്പിച്ചത്. ക്രൂരമായ മർദ്ദനത്തിനിരയായ ജയന്‍ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കോൺഗ്രസ് പാറശാല നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് പുനയൽ സന്തോഷും ഇയാളെ ആക്രമിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. ക്രിക്കറ്റ് ബാറ്റുപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു.
ബാങ്കിലെ അഴിമതി പുറത്തു കൊണ്ടു വരാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി സെക്രട്ടറിയുടെ മര്‍ദ്ദനം
RECENT NEWS
Advertisment