ബാങ്കിലെ അഴിമതി പുറത്തു കൊണ്ടു വരാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി സെക്രട്ടറിയുടെ മര്‍ദ്ദനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബാങ്കിലെ അഴിമതി പുറത്തു കൊണ്ടു വരാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി സെക്രട്ടറിയുടെ മര്‍ദ്ദനം. മാരായമുട്ടം സഹകരണ ബാങ്കില്‍ നടന്ന വന്‍ തട്ടിപ്പ് പുറത്ത് കൊണ്ടു വരാന്‍ ശ്രമിച്ചതിനാണ് പെരുങ്കടവിള മണ്ഡലം പ്രസിഡന്റ്  ജയനെ ഡിസിസി ജനറൽ സെക്രട്ടറി  മുട്ടം സുരേഷ് മർദ്ദിച്ചവശനാക്കിയത് മുട്ടം സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് എംഎസ് അനിലിന്റെ സഹോദരനാണ് സുരേഷ്. ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍  മാധ്യമങ്ങളോട്‌ പങ്കുവെച്ചിരുന്നു. ഇതാണ്  സുരേഷിനെ പ്രകോപിപ്പിച്ചത്. ക്രൂരമായ മർദ്ദനത്തിനിരയായ ജയന്‍ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കോൺഗ്രസ് പാറശാല നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് പുനയൽ സന്തോഷും ഇയാളെ ആക്രമിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. ക്രിക്കറ്റ് ബാറ്റുപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...