കൊച്ചി : അങ്കമാലിയിലെ ഡിവൈഎഫ്ഐ മർദ്ദനത്തെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. മർദിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ അല്ലെന്നും നാട്ടുകാരാണെന്നും മന്ത്രി പറഞ്ഞു. നവകേരള യാത്രയെ സുരക്ഷിതമായി തിരുവനന്തപുരത്ത് എത്തിക്കേണ്ട ഉത്തരവാദിത്തം നാട്ടുകാർ ഏറ്റെടുത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നാട്ടുകാരെ ഞങ്ങൾക്ക് തടയാൻ സാധിക്കുമോ. ചില പ്രതിരോധങ്ങൾ സ്വാഭാവികമായി ഉണ്ടാകും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബസിനു മുന്നിൽ ചാടാനാണ് അവരുടെ ശ്രമം.
അവർക്ക് നവകേരള യാത്ര കഴിയും മുമ്പ് ഒരു രക്തസാക്ഷിയെ വേണം. ഇന്ന് നടന്നത് സമ്മർദ്ദത്തിൽ ആളുകളെ പിടിച്ചു മാറ്റിയതാണ്. അവരെങ്ങാനും വണ്ടിയുടെ മുന്നിൽ ചാടിയാലോയെന്നും മന്ത്രി പറഞ്ഞു. വികസനം മുരടിച്ച മണ്ഡലമാണ് പറവൂർ. 22 വർഷമായി കാര്യമായി ഒന്നും നടന്നിട്ടില്ല. വി.ഡി സതീശൻ ചെയ്യുന്നത് പോലെ ആരെയും വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല. ലീഗ് എംഎൽഎമാർ നടത്തിയ വികസന പ്രവർത്തങ്ങൾ ചുരുങ്ങിയത് പത്തെണ്ണം കാണുമെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.