Sunday, March 30, 2025 1:02 am

മറൈന്‍ ഡ്രൈവ് സമാന്തര മാര്‍ക്കറ്റായി ; കച്ചവടം നടത്തുന്നത് കണ്ടൈന്‍മെന്‍റ് സോണിലെ കച്ചവടക്കാര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കണ്ടൈന്‍മെന്‍റ്  സോൺ ആയി പ്രഖ്യാപിച്ച് താല്‍ക്കാലികമായി അടച്ച എറണാകുളം മാർക്കറ്റിലെ കച്ചവടക്കാരും ജീവനക്കാരും മറൈൻ ഡ്രൈവിൽ മൊത്തവ്യാപാരം നടത്തുന്നു. മാര്‍ക്കറ്റ് പൂര്‍ണ്ണമായും അടച്ച് സാധനങ്ങള്‍ ഇന്ന് രാവിലെയാണ് മറൈന്‍ ഡ്രൈവിലേക്ക് മാറ്റിയത്. നേരത്തെ കോവിഡ് സ്ഥിരീകരിച്ച കച്ചവടക്കാരന് പുറമെ രണ്ട് സഹപ്രവര്‍ത്തകര്‍ക്കും രോഗം കണ്ടെത്തിയതോടെയാണ് മാര്‍ക്കറ്റ് അടച്ചിടാന്‍ തീരുമാനിച്ചത്.

എന്നാല്‍ മറൈൻ ഡ്രൈവിലെ സമാന്തര മാർക്കറ്റ് താത്കാലിക സജ്ജീകരണം മാത്രമെന്ന് ടി ജെ വിനോദ് എംഎൽഎ വ്യക്തമാക്കി. കച്ചവടക്കാർക്ക് നഷ്ടം ഉണ്ടാകാതിരിക്കാനാണ് മറൈൻ ഡ്രൈവിൽ സാധനങ്ങൾ ഇറക്കാൻ അനുമതി നൽകിയത്. ഈ കച്ചവടക്കാരും റാന്‍ഡം സാമ്പിൾ പരിശോധനക്ക് വിധേയരാകുമെന്നും അദേഹം പറഞ്ഞു.

സെന്റ്. ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ്ക്ലബ്‌ റോഡ് വരെയുള്ള എറണാകുളം മാർക്കറ്റിന്റെ ഭാഗങ്ങൾ അടച്ചിടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇത് തുടരുന്നതിനൊപ്പം ബ്രോഡ് വേയും അടച്ചു. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ള ആളുകളെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. അവർ ജോലി ചെയ്തിരുന്ന വ്യാപാരസ്ഥാപനങ്ങൾ ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് അടച്ചു.

മാർക്കറ്റിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ള എല്ലാവരുടെയും സാമ്പിളുകൾ ശേഖരിക്കാനും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരിൽ റാൻഡം പരിശോധന നടത്താനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സാഹചര്യം ഗുരുതരമാവുന്നതിന് മുൻപ് തന്നെ അടിയന്തര നടപടികൾ സ്വീകരിക്കുകയാണ്. കണ്ടൈൻമെൻറ് സോണിന് പുറത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കടകൾ അടക്കേണ്ട അവസ്ഥ ഉണ്ടാകും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മൈലപ്ര ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

0
പത്തനംതിട്ട : മൈലപ്ര ഗ്രാമപഞ്ചായത്തിലെ 2025-26 വര്‍ഷത്തെ ബജറ്റ് പഞ്ചായത്ത് പ്രസിഡന്റ്...

സാമൂഹികനീതി വകുപ്പിന്റെ സ്വാശ്രയ പദ്ധതി ധനസഹായ തുക വിതരണ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ്...

0
പത്തനംതിട്ട : സാമൂഹികനീതി വകുപ്പിന്റെ സ്വാശ്രയ പദ്ധതി ധനസഹായ തുക വിതരണ ഉദ്ഘാടനം...

സുസ്ഥിര വികസനം വിരല്‍ത്തുമ്പില്‍ ഡിജിറ്റല്‍ മാപ്പിംഗ് ഡ്രോണ്‍ സര്‍വേയുമായി ഇരവിപേരൂര്‍

0
പത്തനംതിട്ട : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ സുസ്ഥിരവികസനം ലക്ഷ്യമാക്കി ജി.ഐ.എസ് മാപ്പിങ് പദ്ധതിക്ക്...

മാലിന്യനിര്‍മാര്‍ജനത്തിന് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ജൈവ വാതക സംവിധാനം ഒരുക്കി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്

0
പത്തനംതിട്ട : മാലിന്യനിര്‍മാര്‍ജനത്തിന് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ജൈവ വാതക സംവിധാനം...