കൊച്ചി കോര്‍പ്പറേഷനിലെ ഇ-ഗവേണൻസ് : അഞ്ചുകോടി രൂപ അഴിമതിയെന്ന് പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി കോർപ്പറേഷനിൽ ഇ-ഗവേണൻസ് പദ്ധതി നടപ്പിലാക്കാൻ ഇൻഫർമേഷൻ കേരള മിഷനെ നിയോഗിക്കാൻ നഗരസഭാ കൗൺസിൽ തീരുമാനം. അതേസമയം കരാർ പൂർത്തിയാക്കാതെ കൈയ്യൊഴിഞ്ഞ ടിസിഎസ്സിന് അഞ്ച് കോടിയോളം രൂപ നൽകിയതിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.

വിജിലൻസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൗൺസിൽ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. നഗരസഭാ പരിധിയിലെ ലക്ഷക്കണക്കിനാളുകളുടെ ജനന, മരണ വിശദാംശങ്ങൾ അടക്കമുളള മുഴുവൻ രേഖകളും ഏത് നിമിഷവും നഷ്ടപ്പെടുമെന്ന് നഗരസഭാ സെക്രട്ടറി സർക്കാരിന് കത്ത് നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് ഡാറ്റാ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കോര്‍പ്പറേഷന്‍ കൗൺസിൽ യോഗം ചേർന്നത്. ഭരണസംവിധാനത്തിന്റെ പിടിപ്പുകേടുകൊണ്ടാണ് ഈ ഗവേണൻസ് പദ്ധതി പാളിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. 22 ഓൺലൈൻ സേവനങ്ങളുടെ മൊഡ്യൂളുകൾ പൂർത്തിയാക്കാൻ നിയോഗിച്ചിരുന്ന ടിസിഎസ്, പരിമിതമായ സേവനങ്ങൾ ഓഫ്‍ലൈനായി നൽകുന്നതിന് സോഫ്റ്റ്‌വെയർ നിർമ്മിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു.

എന്നാല്‍ ഈ ഗവേണൻസ് പദ്ധതിയിൽ അഴിമതിയുണ്ടെന്ന ആരോപണം മേയർ തള്ളി. ഈ ഗവേണൻസ് പദ്ധതി ഐകെഎം ഏറ്റെടുക്കുകയാണെങ്കിൽ നിലവിലെ ഫോർമാറ്റ് മാറ്റുന്നതിന് വിദഗ്ധനെ നിയമിക്കേണ്ടിവരും. നടപടികൾ വേഗത്തിലാക്കുമെന്നും നഗരസഭാ സെക്രട്ടറി പറഞ്ഞു. നഗരസഭയിലെ സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമല്ലാത്തത് കോവിഡ് കാലത്ത് ഉപഭോക്താക്കൾക്കും തിരിച്ചടിയായിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...