Tuesday, May 14, 2024 7:24 am

പണിയില്ല, പണമില്ല, വാടക കൊടുക്കാന്‍ പോലും മാര്‍ഗ്ഗമില്ല ; അന്യസംസ്ഥാന തൊഴിലാളികള്‍ കേരളം വിടുന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാനാകാതെ കേരളത്തില്‍ കുടുങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികള്‍ വിമാനം പിടിച്ച് നാട്ടിലെത്താന്‍ നാട്ടുകാരില്‍ നിന്നും വീട്ടുകാരില്‍ നിന്നും പണം കടം വാങ്ങുന്നു. ശ്രമിക് ട്രെയിന്‍ പ്രവര്‍ത്തനം നിലച്ചതോടെയാണ് പലരും വിമാനമാര്‍ഗ്ഗം തേടുന്നത്. വിമാന ടിക്കറ്റിനുള്ള പണം വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നുമെല്ലാം സംഘടിപ്പിക്കുകയാണ് ഇവര്‍.

കേരളത്തില്‍ ജോലിചെയ്യുന്ന ആസ്സാമില്‍ നിന്നുള്ള ഒരു വിഭാഗം തൊഴിലാളികള്‍ അടുത്തിടെ കൊച്ചിയില്‍ നിന്നും ഗുവാഹത്തിയിലേക്കുള്ള വിമാന ടിക്കറ്റ് വാങ്ങിയത് 53,000 രൂപയ്ക്കായിരുന്നു. ശരിയായ രീതിയിലുള്ള വിവരം കിട്ടാതിരുന്ന ഇവര്‍ അന്വേഷിച്ചപ്പോള്‍ ട്രെയിനില്ല എന്ന മറുപടിയാണ് കിട്ടിയത്. ഇതോടെ നാട്ടിലേക്ക് വിമാനത്തില്‍ പോകാന്‍ ആലോചിച്ചു. എന്നാല്‍ വിമാന ടിക്കറ്റിന് പണം ഇല്ലായിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് വിളിച്ച് അവിടുത്തെ ബന്ധുക്കളോടും കൂട്ടുകാരോടും കടം വാങ്ങി.

ട്രെയിന്‍ ഓടിയിരുന്ന സമയത്ത് ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ലിസ്റ്റില്‍ ഉള്ളവര്‍ക്കായിരുന്നു ട്രെയിനിലെ പരിമിതമായ സീറ്റുകള്‍ കിട്ടിയത്. എന്നാല്‍ നാട്ടില്‍ നിന്നും കുടുംബം വിളിക്കാന്‍ തുടങ്ങിയതോടെ മടങ്ങുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു. ഇതോടെ കൊച്ചിയില്‍ നിന്നുള്ള എയര്‍ ഏഷ്യയുടെ വിമാനത്തില്‍ ബംഗലുരുവിലേക്കും അവിടെ നിന്നും ഗുവാഹത്തിയിലേക്കും മടങ്ങാന്‍ ടിക്കറ്റ് എടുത്തു.

ഗത്യന്തരമില്ലാതെയാണ് പലരും നാട്ടിലേക്ക് മടങ്ങുന്നത്. മഴ തുടങ്ങിയതോടെ പലര്‍ക്കും പണിയില്ലാതായി. കയ്യില്‍ പൈസയും ഇല്ലാതായതോടെ പലര്‍ക്കും വാടക കൊടുക്കാന്‍ പോലും മാര്‍ഗ്ഗമില്ല. ആഴ്ചയില്‍ രണ്ടു ദിവസമാണ് പണി കിട്ടുന്നത്. വാടക തന്നെ 2000 രുപയോളം വരുന്ന സാഹചര്യത്തില്‍ മറ്റ് കാര്യങ്ങള്‍ക്കൊന്നും പണമില്ലാതാകുമെന്ന് ഇവര്‍ പറയുന്നു. അന്യസംസ്ഥാന തൊഴിലാളികളെ സഹായിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വിമാന ടിക്കറ്റിന് പണം കടം ചോദിച്ച് അനേകം വിളികളാണ് വരുന്നത്.

ജൂണ്‍ 9 ന് അന്യസംസ്ഥാന  തൊഴിലാളികള്‍ക്ക് നാട്ടിലെത്തുന്നതിന് സഹായം നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സുപ്രീംകോടതി വിധി ഉണ്ടെങ്കിലൂം അനേകരാണ് ഇപ്പോഴും സംസ്ഥാനത്ത് കുടങ്ങിക്കിടക്കുന്നത്. 1500 പേരെങ്കിലും ഉണ്ടെങ്കിലേ ട്രെയിന്‍ ഓടിക്കാന്‍ കഴിയൂ എന്നാണ് റെയില്‍വേയുടെ നിലപാട്. ഇതിനായി ആള്‍ക്കാരുടെ എണ്ണം ഈ നിലയിലേക്ക് ഉയരാന്‍ കാത്തിരിക്കുയാണ് റെയില്‍വേ. ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് 4.34 ലക്ഷം തൊഴിലാളികള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. ജൂണ്‍ 20 മുതലുള്ള 216 ശ്രമിക് ട്രെയിനില്‍ മടങ്ങിയത് 3,25,626 പേരാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പെരിയ ഇരട്ടക്കൊല കേസ് ; വിചാരണ കോടതി ജഡ്ജിയുടെ സ്ഥലം മാറ്റത്തിനെതിരായ സി.ബി.ഐ ഹർജി...

0
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് വാദം കേട്ട വിചാരണ കോടതി ജഡ്ജിയുടെ സ്ഥലം...

മുംബൈയിൽ പ​ര​സ്യ ബോ​ർ​ഡ് ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ടം ; മരിച്ചവരുടെ എണ്ണം 12 ആ​യി ഉയർന്നു

0
മും​ബൈ: മും​ബൈ​യി​ല്‍ കൂ​റ്റ​ന്‍ പ​ര​സ്യ​ബോ​ര്‍​ഡ് ത​ക​ര്‍​ന്നു​വീ​ണ് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 12 ആ​യി....

ശക്തമായ മഴയ്ക്ക് സാധ്യത ; പത്തനംതിട്ടയിൽ ഇന്ന് യെല്ലോ അലർട്ട്

0
പത്തനംതിട്ട: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിൽ ഇന്ന്...

നവവരന് എട്ടിന്റെ പണി ; നവവധുവിനെ ഭർത്താവ് ക്രൂരമായി മർദ്ദിച്ച കേസ്, മുഖ്യമന്ത്രിക്ക് പരാതി...

0
എറണാകുളം: സ്ത്രീധനത്തിന്‍റെ പേരിൽ എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ നവവധുവിനെ ഭർത്താവ്...