ജോസിന്റെ വാദം തള്ളി ഇ.ജെ.ആഗസ്തി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ജില്ലാപഞ്ചായത്ത് അധ്യക്ഷസ്ഥാനം സംബന്ധിച്ച് ധാരണയില്ലെന്ന ജോസ് കെ.മാണിയുടെ വാദങ്ങള്‍ തള്ളി കെ.എം.മാണിയുടെ വിശ്വസ്തനും കേരള കോണ്‍ഗ്രസ് (എം) മുന്‍ ജില്ലാപ്രസിഡന്റുമായിരുന്ന ഇ.ജെ.ആഗസ്തി.

ജില്ലാപഞ്ചായത്ത് അധ്യക്ഷസ്ഥാനം സംബന്ധിച്ച് ധാരണയുണ്ടെന്ന് തന്നെ അറിയിച്ചിരുന്നതായി ആഗസ്തി പറഞ്ഞു. കന്റോണ്‍മെന്റ് ഹൗസിലെ ചര്‍ച്ചയ്ക്ക് ശേഷം പിറ്റേന്ന് കേരള കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും തന്നോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

കെ.എം.മാണിയുടെ സന്തതസഹചാരിയും 25 വര്‍ഷം യുഡിഎഫിന്റെ കോട്ടയം ജില്ലാ ചെയര്‍മാനുമായിരുന്നു ഇ.ജെ.ആഗസ്തി. മുന്നണി സംവിധാനത്തിലല്ലാതെ കേരളത്തില്‍ ഒറ്റയ്ക്കുനില്‍ക്കുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ജോസ് കെ.മാണി വിളിച്ചുചേര്‍ത്ത പാര്‍ട്ടി സ്റ്റിയറിങ്‌ കമ്മിറ്റിയിലും ഉന്നതാധികാര സമിതിയിലും തന്നെ അറിയിക്കാത്തതിനാല്‍ പങ്കെടുത്തില്ല. താന്‍ മാനസികമായി യുഡിഎഫുകാരനാണ്‌. ഇപ്പോഴത്തെ കാര്യങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നും ആഗസ്തി പറഞ്ഞു.

ഇതിനിടെ കെ.എം.മാണിയുടെ വിശ്വസ്തനായ ആഗസ്തിയെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങള്‍ പി.ജെ.ജോസഫ് ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...