പെരിയ ഇരട്ടക്കൊല കേസ് ; വിചാരണ കോടതി ജഡ്ജിയുടെ സ്ഥലം മാറ്റത്തിനെതിരായ സി.ബി.ഐ ഹർജി ഇന്ന് ഹൈക്കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് വാദം കേട്ട വിചാരണ കോടതി ജഡ്ജിയുടെ സ്ഥലം മാറ്റം നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സി.ബി.ഐയുടെ അപേക്ഷയിൽ രജിസ്ട്രാറോട് കോടതി വിശദീകരണം തേടിയിരുന്നു. കേസിലെ വിചാരണ പൂർത്തിയായി വിധി പറയാനൊരുങ്ങുന്ന സമയത്താണ് സി.ബി.ഐ കോടതി ജഡ്ജി കെ. കമനീസിന് തൃശൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. കേസിൽ വിധി പറയുന്നത് വരെ അദ്ദേഹത്തിന്റെ സ്ഥലം മാറ്റം നീട്ടണമെന്നാണ് ആവശ്യം. പൊതു സ്ഥലംമാറ്റ ഉത്തരവിന്റെ ഭാഗമായാണ് വിചാരണ കോടതി ജഡ്ജിക്ക് സ്ഥലം മാറ്റം ലഭിച്ചത്.

സി.ബി.ഐയുടെ അപേക്ഷക്ക് സമാനമായി കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും രക്ഷിതാക്കളും ഹൈക്കോടതിയെ സമിപിച്ചിട്ടുണ്ട്. സ്ഥലംമാറ്റം വിചാരണ പൂർത്തിയാക്കുന്നത് വൈകിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ഇത് ഭരണഘടന നൽകുന്ന അവകാശങ്ങൾക്ക് വിരുദ്ധമാണെന്നും വിചാരണ പൂർത്തിയാക്കുന്നത് വരെ സ്ഥലംമാറ്റം നീട്ടിവെക്കണമെന്നും നിലവിലെ ജഡ്ജിയെ വിചാരണ പൂർത്തിയാക്കാൻ അനുവദിക്കണമെന്നും മാതാപിതാക്കൾ ഹർജിയിൽ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഭാ തർക്കം നിലനിൽക്കുന്ന ആറു പള്ളികളിൽ നൽകി വന്നിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി

0
കൊച്ചി: സഭാ തര്‍ക്കം നിലനില്‍ക്കുന്ന ആറു പള്ളികളില്‍ നല്‍കി വന്നിരുന്ന പോലീസ്...

പത്തനംതിട്ട ഡി.സി.സി യുടെ നേതൃത്വത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷം മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

0
പത്തനംതിട്ട : ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന 80-ാം സ്വാതന്ത്ര്യ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനും ഇഡിക്കും ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി

0
കൊച്ചി​: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ...

സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷമെന്ന് മുൻ മന്ത്രി ജി ആർ അനിൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷമെന്ന് മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി...