വിവാഹം കഴിഞ്ഞ് വരൻ്റെ വീട്ടിലെത്തി തിരിഞ്ഞോടിയ പെൺകുട്ടി നഷ്ടപരിഹാരം നൽകണം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തൃശൂരില്‍ വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തി തിരിഞ്ഞോടിയ പെണ്‍കുട്ടി നഷ്ടപരിഹാരം നല്‍കണം. പോലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. വിവാഹബന്ധം ഒഴിയാന്‍ ഇരു വീട്ടുകാരും സമ്മതിച്ചെന്നും അതേസമയം നഷ്ടപരിഹാരമായി ഒരുലക്ഷം രൂപയും വരന്‍ യുവതിയുടെ കഴുത്തില്‍ കെട്ടിയ താലി മാലയും വധുവിന്റെ വീട്ടുകാര്‍ വരന്റെ വീട്ടുകാര്‍ക്ക് കൊടുക്കണമെന്നുമാണ് ഈ വിഷയമവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. നിശ്ചിത ദിവസത്തിനുള്ളില്‍ ഈ തുക നല്‍കിക്കൊള്ളാമെന്ന് പോലീസ് സാന്നിദ്ധ്യത്തില്‍ വധുവിന്റെ വീട്ടുകാര്‍ ഇപ്പോള്‍ ഉറപ്പ് നല്‍കിയിരിക്കുകയാണ്.

താലി കെട്ടു കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ ശേഷമാണ് യുവതി വിവാഹത്തില്‍ നിന്നു പിന്‍മാറിയത്. വധു വീട്ടില്‍ കയറുന്ന ചടങ്ങുകള്‍ക്കിടയിലായിരുന്നു പിന്‍മാറ്റം. ഇതോടെ വരന്റെ വീട് സംഘര്‍ഷഭരിതമായി മാറുകയും ചെയ്തിരുന്നു. വരന്റെ വീട് കണ്ടതോടെയാണ് വധു വിവാഹ ബന്ധം ഉപേക്ഷിക്കാന്‍ നിര്‍ബന്ധം പിടിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...