Thursday, July 3, 2025 5:02 am

വിവാഹാഭ്യര്‍ത്ഥന നിരസിച്ചത് വൈരാഗ്യത്തിന് കാരണം ; സൂര്യഗായത്രിയുടെ മാതാപിതാക്കള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെടുമങ്ങാട് കരിപ്പൂരിൽ സൂര്യഗായത്രിയെ (20)യെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയത് മുൻവൈരാഗ്യം കാരണമെന്ന് മാതാപിതാക്കൾ. അരുൺ മുമ്പ് പെൺകുട്ടിയോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നെങ്കിലും ഇത് നിരസിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് അച്ഛൻ ശിവാദാസനും അമ്മ വത്സലയും പറയുന്നു.

സൂര്യയെ വിവാഹം കഴിക്കണമെന്ന് അരുൺ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ചതാണ് പ്രതികാരത്തിന് കാരണമായത്. നാല് മാസം മുമ്പാണ് വിവാഹാഭ്യർത്ഥന നടത്തിയത്. ഇത് നിരസിച്ചിട്ടും ശല്യം തുടർന്നതോടെ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് അരുൺ സൂര്യയെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. തല ചുമരിൽ ഇടിക്കുകയും മർദ്ദിക്കുകയും ചെയ്ത ശേഷം കത്തി ഉപയോഗിച്ച് ശരീരമാസകലം കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. തലമുതൽ പാദം വരെ നിരവധി മുറിവകളുമായി സൂര്യഗായത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു.

കരിപ്പൂരിന് സമീപം സൂര്യഗായത്രിയും മാതാപിതാക്കളും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ എത്തിയായിരുന്നു അരുൺ ആക്രമിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. അടുക്കള വാതിലിലൂടെ അകത്തേക്ക് കടന്ന അരുൺ സൂര്യയെ ആക്രമിക്കുന്നത് കണ്ട് തടയാൻ എത്തിയ അമ്മയ്ക്കും പരിക്കേറ്റു. അച്ഛൻ ശിവദാസനേയും അരുൺ മർദ്ദിച്ചു.നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ സമീപത്തെ ഒരു വീടിന്റെ ടെറസിൽ ഒളിച്ച പ്രതിയെ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പിതാവിൻറെ മരണം സ്ഥിരീകരിക്കാൻ ആശുപത്രിയിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ മകൻ കുഴഞ്ഞ് വീണ് മരിച്ചു

0
മലപ്പുറം : നിലമ്പൂർ എടക്കരയിൽ പിതാവിൻറെ മരണം സ്ഥിരീകരിക്കാൻ ആശുപത്രിയിലേക്ക് പോകാൻ...

കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ...

0
കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ്...

പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു

0
പത്തനംതിട്ട : പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍,...

ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു

0
ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍...