ബെംഗളൂരു: വിവാഹിതയായ സ്ത്രീക്ക് വേറൊരാള്‍ തന്നെ വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് പറയാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി. പരാതിക്കാരിയായ സ്ത്രീ വിവാഹിതയും കുട്ടിയുടെ അമ്മയാണെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി മറ്റൊരാള്‍ വഞ്ചിച്ചെന്ന വിവാഹിതയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് കോടതി റദ്ദാക്കി. താന്‍ പരാതിക്കാരിയെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും, വിവാഹിതയായതിനാല്‍ താന്‍ വിവാഹവാഗ്ദാനം നല്‍കിയിട്ടില്ലെന്നും പ്രതിയായ യുവാവ് കോടതിയില്‍ വ്യക്തമാക്കി.
ആദ്യ വിവാഹത്തില്‍ നിന്ന് സ്ത്രീ നിയമപരമായി മോചനം നേടിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. മുന്‍ വിവാഹബന്ധം നിയമപരമായി നിലനില്‍ക്കെ മറ്റൊരാള്‍ വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് പറയാനാകില്ല. പ്രതി സ്ത്രീക്ക് വിവാഹവാഗ്ദാനം നല്‍കിയെന്നതിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്നും കേസ് റദ്ദാക്കിക്കൊണ്ട് കോടതി പറഞ്ഞു.