ദോഹ: മാർത്തോമ്മാ കോളജ് അലുംനി ദോഹ ചാപ്റ്ററും ഫിൽകോം ഇന്റർനാഷണൽ ടോസ്സ്മാസ്റ്റർസും സംയുക്തമായി നടത്തുന്ന യങ് ലീഡര്‍ഷിപ്പ് പ്രോഗ്രാം 2020 ഐ.സി.സി. മുംബൈ ഹാളിൽ വെച്ച് നടന്നു. ഐ.സി.സി. പ്രസിഡന്റ് എ. പി. മണികണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു. നേതൃത്വ ഗുണത്തിന് അനിവാര്യമായ ഘടകമാണ് ഫലപ്രദമായ ആശയവിനിമയം, എന്നാല്‍ പലരും ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ദ ചെലുത്താറില്ല. അതുകൊണ്ടുതന്നെ ഇവര്‍ പലകാര്യത്തിലും പിന്തള്ളപ്പെടുന്നുവെന്നും എ. പി. മണികണ്ഠൻ പറഞ്ഞു.
അലുംനി പ്രസിഡന്റ് രാജു മാത്യു അദ്ധ്യക്ഷത വഹിച്ചു. ടോസ്സ്റ്മാസ്റ്റർസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് മുൻ ഗവർണ്ണർ ശ്യാം സുന്ദർ, ടോസ്സ്റ്മാസ്റ്റർസ് അംഗങ്ങളായ ഡെനീസ് മുജന, ഡയാന, ജോസഫ്, പ്രോഗ്രാം കൺവീനർമാരായ ലിജോ രാജു, സാമുവേൽ വര്‍ഗീസ്, അലുംനി കമ്മിറ്റി അംഗങ്ങളായ വിജോ തോമസ് ജോൺ, വര്ഗീസ് വര്‍ഗീസ് , സിജു സാം മോഹൻ, സജിത്ത് കിങ്സിലി, വത്സമ്മ വര്‍ഗീസ്, സാലി രാജു, ജോസൻ വര്‍ഗീസ് എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.