ദോഹ: മാര്‍ത്തോമ കോളേജ് അലുംനി (MTCA) ഖത്തര്‍ ചാപ്റ്ററിന്റെ നേതൃത്വത്തിൽ പാരമ്പര്യത്തിനും ദീർഘകാല ബന്ധങ്ങൾക്കും ആദരവ് സമർപ്പണവും ജീവിതത്തിലൂടെ കടന്നുപോയ കാഴ്ചകളെയും ബന്ധങ്ങളെയും ഓര്‍മ്മപ്പെടുത്തി കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒന്നിച്ചുകൂട്ടിയ ഉജ്ജ്വലമായ വാര്‍ഷികാഘോഷവും സിഗനേച്ചർ റസ്റ്റോറന്റില്‍ വെച്ച് നടത്തപ്പെട്ടു. നിശബ്ദ പ്രാര്‍ഥനയോടെ ആരംഭിച്ച ബിസിനസ് മീറ്റിങ്ങിൽ MTCA ഖത്തര്‍ ചാപ്റ്ററിന്റെ പ്രസിഡന്റ് അനീഷ് ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് സെക്രട്ടറി നിഷ ജേക്കബ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ട്രഷറര്‍ ജേക്കബ് എം മാത്യു ഓഡിറ്റ് ചെയ്ത സാമ്പത്തിക കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് നടന്ന വാർഷിക ജനറല്‍ യോഗത്തിൽ അലുംനി വൈസ് പ്രസിഡന്റ് ഷീല സണ്ണി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അനീഷ് ജോർജ് മാത്യു സംഘടനയുടെ വളർച്ചയും സാമൂഹിക പങ്കാളിത്തവും വിവരിച്ച് അധ്യക്ഷത പ്രസംഗം നടത്തി. ഗിരിൻ വർഗീസ് ജോർജും ഷിജിൻ സൈമണും ഷീൻ സൈമണും ചേര്‍ന്ന് അവതരിപ്പിച്ച ഡ്യൂറ്റ് ഗാനവും യോഗത്തിന് ചാരുത കൂട്ടി. വാർഷിക മീറ്റിംഗിൽ മുഖ്യാതിഥിയായ QFM 98.6 റേഡിയോ മാനേജര്‍ നൗഫൽ അബ്ദുറഹ്മാന്‍ അലുംനി സമൂഹത്തിന്റെ ഐക്യബോധത്തെ പ്രശംസിച്ചു കൊണ്ട് പ്രഭാഷണം നടത്തി.
അലുംനി പേട്രൺ രാജു മാത്യു, മുൻ പേട്രൺ ജോർജ് മാത്യു എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി. പാരമ്പര്യത്തിനും ദീർഘകാല ബന്ധങ്ങൾക്കും ആദരവ് സമർപ്പണവും എന്ന പരിപാടിയുടെ ഭാഗമായി 60 വയസും അതിൽ കൂടുതലും ഉള്ള അലുംനി അംഗങ്ങളേയും 25 വർഷത്തിലധികം ദാമ്പത്യജീവിതം ആഘോഷിക്കുന്ന ദമ്പതികളേയും ആദരിച്ചു. സാംസ്കാരിക പരിപാടികളുടെ ഭാഗമായി അലുംനി അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ചേർന്ന് ജൂനിയര്‍ ഡാന്‍സ്, ഫോക് സോങ് & സീനിയര്‍ ഡാന്‍സ് എന്നീ പരിപാടികൾ അവതരിപ്പിച്ചു. കള്‍ച്ചറല്‍ സെക്രട്ടറി സിബു എബ്രഹാമിന്റെ നന്ദി പ്രസംഗത്തോടുകൂടി മീറ്റിംഗ് പരിവസാനിച്ചു. ഈ ആഘോഷം മാര്‍ത്തോമ കോളേജിന്റെ പാരമ്പര്യത്തെ പുതുക്കി ജീവിപ്പിക്കുകയും ദീർഘകാല സൗഹൃദങ്ങളെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു.